സി.യു.ഇ.ടി (യു.ജി) പരീക്ഷ ഫലം വന്നു; റിസള്‍ട്ടറിയാം
സി.യു.ഇ.ടി (യു.ജി) പരീക്ഷ ഫലം വന്നു; റിസള്‍ട്ടറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനം നേടാനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(cuet ug 2023) ന്റെ ഫലം യു.ജി.സി പുറത്ത് വിട്ടു. യു.ജി.സി ചെയര്‍മാന്‍ മമിദാല ജഗദേഷ് കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫല പ്രഖ്യാപനം നടത്തിയത്.
ഇത്തവണ 14,99,796 വിദ്യാര്‍ത്ഥികളാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 11,16,018 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതായും യു.ജി.സി അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളടക്കം 249 യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് നടന്നത്. 9 ഘട്ടങ്ങളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള 253 നഗരങ്ങളില്‍ വെച്ചാണ് ഇത്തവണ പരീക്ഷ നടന്നത്.
ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇത്തവണ നൂറ് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
യു.ജി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം 5685 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയിട്ടുണ്ട്. 4850 വിദ്യാര്‍ത്ഥികള്‍ ബയോളജി സ്റ്റഡീസിനും, 2357 വിദ്യാര്‍ത്ഥികള്‍ ബിസിനസ് സ്റ്റഡീസിനും നൂറ് ശതമാനം മാര്‍ക്ക് കരസ്ഥമാക്കി. അതേസമയം ഇക്കണോമിക്‌സിന് 2836 വിദ്യാര്‍ത്ഥികളും പൊളിറ്റിക്കല്‍ സയന്‍സിന് 1796 പേരും നൂറ് ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്.
മലയാളം, മറാത്തി, ആസാമീസ്, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ഒഡിയ, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലാണ് ഇത്തവണ പരീക്ഷ നടന്നത്.
എങ്ങനെ റിസള്‍ട്ട് ചെക്ക് ചെയ്യാം?
1- ആദ്യം യു.ജി.സിയുടെ cuet.samarth.ac.in എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക.
2- ശേഷം ഹോം പേജിലെ cuet ug 2023 എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക.
3- വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ രേഖപ്പെടുത്തുക.
4- സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ട് പബ്ലിഷ് ആവുന്നതാണ്.
5- റിസള്‍ട്ട് പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."