HOME
DETAILS
MAL
നര്‍സിങിന്റെ വിലക്കിന് ഉത്തരവാദികള്‍ സായ്, നാഡ ഉദ്യോഗസ്ഥര്‍: റെസ്ലിങ് ഫെഡറേഷന്
backup
August 23 2016 | 19:08 PM
ന്യൂഡല്‍ഹി: നര്‍സിങ് യാദവ് വിഷയത്തില്‍ പുതിയ ആരോപണങ്ങളുമായി റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെയും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയിലെയും ഉദ്യോഗസ്ഥരാണ് താരത്തിന് വിലക്ക് ലഭിച്ചതില്‍ ഉത്തരവാദികളെന്ന് ഫെഡറേഷന് വ്യക്തമാക്കി.
താരതമ്യേന ജൂനിയറായിട്ടുള്ള ഉദ്യോഗസ്ഥരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇവര്‍ സോനിപത്തിലെ സായ് കേന്ദ്രത്തില്‍ ഉത്തേജക ഉപയോഗം നടക്കുന്നതായി പരാതിപ്പെട്ടിരുന്നു. അപ്പീല്‍ പരിഗണിച്ചപ്പോള്‍ ഇതു തിരിച്ചടിയായി. എന്തുകൊണ്ടാണ് രണ്ടു ഉത്തേജക പരിശോധനകളും കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നടത്തിയതെന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ ചോദ്യങ്ങള്‍ക്ക് നാഡ നല്കിയ മറുപടി പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത് എന്നായിരുന്നു. ഈ വാദം നിര്‍ണായക തെളിവായിട്ടാണ് വാഡ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."