HOME
DETAILS
MAL
യുഎഇയിൽ ചൂട് കുറവുണ്ടാകില്ല, ഇന്നും പൊള്ളും; പൊടിക്കാറ്റിനും സാധ്യത
backup
July 16 2023 | 04:07 AM
യുഎഇയിൽ ചൂട് കുറവുണ്ടാകില്ല, ഇന്നും പൊള്ളും; പൊടിക്കാറ്റിനും സാധ്യത
അബുദാബി: ഇന്ന് അബുദാബിയിലും ദുബായിലും താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 വരെയും പരമാവധി 40 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് വീശിയേക്കും.
കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ചയോടെ കിഴക്കോട്ട് സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മിതമായ വടക്ക് പടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമായേക്കും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."