വെണ്ണിയോട് പുഴയില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വെണ്ണിയോട് പുഴയില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വെണ്ണിയോട്: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെടുത്തു. അമ്മ കുഞ്ഞിനെയുമെടുത്ത് ചാടിയെന്ന് പറയപ്പെടുന്ന വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി കൂടല്‍ കടവില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. രണ്ട് ദിവസത്തിലധികം നീണ്ട് നിന്ന തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. കുട്ടിയുടെ അമ്മയായ ദര്‍ശനയെ പുഴയില്‍ നിന്ന് രക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് വെണ്ണിയോട് ജൈന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശന(32) മകള്‍ ദക്ഷ(5)യുമായി പുഴയില്‍ ചാടിയത്. അമ്മയും കുഞ്ഞും പുഴയില്‍ ചാടുന്നത് സമീപത്തുണ്ടായിരുന്ന ദൃക്‌സാക്ഷിയായ യുവാവ് കാണുകയും പുഴയില്‍ ചാടി ദര്‍ശനയെ രക്ഷിക്കുകയുമായിരുന്നു.
ഇവരെ ഉടന്‍ തന്നെ മേപ്പാടിയിലെ സ്വാകാര്യ ആശുപത്രിയില്‍ അടിയന്തിര ചികിത്സക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുഴയില്‍ ചാടുന്നതിന് മുമ്പ് ദര്‍ശന വിഷം കഴിച്ചിരുന്നതാണ് മരണത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത.
ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട ദക്ഷ. മരണപ്പെടുമ്പോള്‍ ദര്‍ശന നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് വെണ്ണിയോട് പുഴ. യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കല്‍പ്പറ്റ അഗ്നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണ സേന, കമ്പളക്കാട് പൊലിസ് സംഘം, പള്‍സ് എമര്‍ജന്‍സി ടീം, കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവരുടെ നേതൃത്വത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."