സാക്ഷി ഇന്ന് നാട്ടിലെത്തും
ചണ്ഡീഗഢ്: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി വെങ്കലം സ്വന്തമാക്കിയ സാക്ഷി മാലിക് ഇന്ന് നാട്ടിലെത്തും. താരത്തെ സ്വീകരിക്കാനായി വമ്പന്‍ ഒരുക്കങ്ങളാണ് ഹരിയാനയില്‍ നടക്കുന്നത്. റോത്തക്കിലെ മോക്ക്റ ഖാസ് ഗ്രാമത്തിലാണ് സാക്ഷിയുടെ വീട്. ഗ്രാമം ഒന്നടങ്കം സാക്ഷിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സാക്ഷിയെ സ്വീകരിക്കാന്‍ ഹരിയാനയില്‍ നിന്നുള്ള അഞ്ചു ബി.ജെ.പി മന്ത്രിമാര്‍ ഉണ്ടാവും. ഇവരോടൊപ്പം സംസ്ഥാന കായിക വകുപ്പുകളിലെ പ്രമുഖരുമുണ്ടാവും.
സംസ്ഥാന കായിക മന്ത്രി അനില്‍ വിജിനോടൊപ്പമാണ് സാക്ഷി നാട്ടിലേക്ക് മടങ്ങുന്നത്.
സാക്ഷിയെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുമെന്ന് കായിക വകുപ്പ് ഡയറക്ടര്‍ ജഗ്ദീപ് സിങ് ഷിയോറന് വ്യക്തമാക്കി. 30,000ത്തോളം പേര് ചടങ്ങിനെത്തും. റിയോയിലെ നേട്ടത്തിന് ആദരമായി സംസ്ഥാന സര്‍ക്കാര്‍ രണ്ടരക്കോടി രൂപ സാക്ഷിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."