HOME
DETAILS

അസമില്‍ പച്ചക്കറിക്ക് വിലകൂടാന്‍ കാരണം മുസ്‌ലിങ്ങളാണെന്ന പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍

  
backup
July 16 2023 | 11:07 AM

assam-opposition-slams-cm-remark-blaming-miya-mu

ഗുവാഹത്തി: അസമില്‍ പച്ചക്കറിക്ക് വില കൂടാന്‍ കാരണം ബംഗാളി സംസാരിക്കുന്ന മിയ മുസ്‌ലിങ്ങളാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്ത്. ശര്‍മ്മയുടെ പരാമര്‍ശം മിയ മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും അവര്‍ക്ക് വേദനയുണ്ടാക്കുകയും ചെയ്തു എന്ന് എ.ഐ.യു.ഡി.എഫ് നേതാവായ ബദ്‌റുദ്ധീന്‍ അജ്മല്‍ അഭിപ്രായപ്പെട്ടപ്പോള്‍, തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

'പച്ചക്കറികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ വലിയ വിലയില്ല. എന്നാല്‍ മിയ മുസ്‌ലിങ്ങള്‍ ഉയര്‍ന്ന വില ഈടാക്കുകയാണ്. അസമീസ് കച്ചവടക്കാരാണ് പച്ചക്കറികള്‍ വില്‍ക്കുന്നതെങ്ങില്‍ അവരൊരിക്കലും സ്വന്തം ജനതയ്ക്ക് മേല്‍ ഇത്തരമൊരു അനീതി പ്രവര്‍ത്തിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ അസമിലെ ജനങ്ങള്‍ അവരുടെ സ്വന്തം കച്ചവടങ്ങള്‍ ഉടന്‍ ആരംഭിക്കണം. അസമിന്റെ തെരുവുകള്‍ ഞാന്‍ വ്യത്തിയാക്കിയിരിക്കും,' പച്ചക്കറി വില വര്‍ദ്ധനവില്‍ സര്‍ക്കാരിന്റെ പിടിപ്പു കേടില്‍ നിന്ന് ഒഴിവാകാനായി ശര്‍മ്മ പറഞ്ഞു.

ശര്‍മ്മയുടെ വാക്കുകള്‍ അസമില്‍ വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ആക്കം കൂട്ടുമെന്ന് പറഞ്ഞ എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ധീന്‍ അജ്മല്‍, സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ സംഭവിക്കുന്നത് അപലപനീയമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ പച്ചക്കറിയുടെ വില നിയന്ത്രിക്കുന്നത് മിയകള്‍ അല്ലെന്ന് പറഞ്ഞ അദേഹം, അസം യുവാക്കള്‍ കൃഷിയിലേക്ക് വരുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ കഠിനാധ്വാനം ആവശ്യമുളള അത്തരം ജോലികള്‍ക്ക് അവര്‍ ഇറങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്നും തിരിച്ചടിച്ചു.

വിഷയത്തില്‍ എ.ഐ.യു.ഡി.എഫും കോണ്‍ഗ്രസും എരിതീയില്‍ എണ്ണയൊരിക്കരുത് എന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനുളളത്. ഇരു പാര്‍ട്ടികളും അസം-മിയ സംഘര്‍ഷം ഉണ്ടാക്കരുത് എന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ്, ഇലക്ഷന്‍ വരുമ്പോള്‍ ഇത്തരത്തില്‍ സാമുദായികമായ പരാമര്‍ശങ്ങള്‍ എടുത്തിടുന്നത്, തൊഴിലില്ലായ്മ, വിലക്കയറ്റം, അനധിക്യത കുടിയേറ്റം എന്നീ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും അഭിപ്രായപ്പെട്ടു.ഇവര്‍ക്ക് പുറമെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ആം ആദ്മി, റായ്‌ജോര്‍ ദള്‍, എന്നിവരും അസം മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Content Highlights:assam opposition slams cm remark blaming miya muslims for rising vegetable prices



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago