ചിക്കന്‍ ബര്‍ഗര്‍ വിളമ്പുന്നു; യു.പിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തില്‍ ഹോട്ടല്‍ അടപ്പിച്ചു
ബുലാന്ദ്‌സഹര്‍: ശ്രാവണ മാസത്തില്‍ ഹോട്ടലില്‍ നോണ്‍വെജ് ഭക്ഷണമായ ചിക്കന്‍ ബര്‍ഗര്‍ വിളമ്പുന്നു എന്ന് ചൂണ്ടിക്കാട്ടി തീവ്ര വലതുപക്ഷ സംഘടനയായ വിശ്വ ഹിന്ദു പരിക്ഷത്തിന്റെ പ്രതിഷേധം. വിഷയതത്തെ സംബന്ധിച്ച് തങ്ങള്‍ അന്വേഷണം നടത്തുകയാണെന്ന് കുജ്‌റ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റായ രാകേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.'ശ്രാവണ മാസത്തില്‍ നോണ്‍-വെജ് ഭക്ഷണങ്ങള്‍ വിളമ്പുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ റെസ്റ്റോറന്റ് അടച്ച് പൂട്ടിയിട്ടുണ്ട്,' രാകേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലിസും അധികൃതരും ഹോട്ടലില്‍ പരിശോധനക്കെത്തിയിരുന്നു.
'ഹോട്ടലില്‍ ചിക്കന്‍ വിളമ്പുന്നു എന്ന പരാതിയിലാണ് ഞങ്ങള്‍ ഹോട്ടല്‍ സന്ദര്‍ശിച്ചത്. ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പരാതി ശരിയാണെന്ന് മനസിലായി,' ഒരു വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രാദേശിക പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശ്രാവണ മാസത്തില്‍ മാംസം വിളമ്പരുതെന്ന് അധികൃതര്‍ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും, എന്നാല്‍ അത് അവഗണിച്ച് ഉടമ ചിക്കന്‍ വിളമ്പിയതിനാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ടൈന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights;vhp demand seal hotel serving non veg food
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."