ഫലസ്തീനികളുടെ ഇടങ്ങള്‍ കയ്യേറാന്‍ ഇസ്രാഈലികള്‍ക്ക് സര്‍ക്കാര്‍ അനുമതി: നിര്‍മ്മിക്കുന്നത് പതിനായിരക്കണക്കിന് അനധികൃത ഭവനങ്ങള്‍; റിപ്പോര്‍ട്ട്
തീവ്ര വലതുപക്ഷ നിലപാടുകളുളള ഇസ്രാഈല്‍ ഭരണകൂടം അധികാരമേറ്റ് ആറ് മാസങ്ങള്‍ക്കുളളില്‍ തന്നെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലില്‍ നിന്നുളള അനധികൃത കുടിയേറ്റക്കാര്‍ക്ക് 12,855 വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രാഈലികളുടെ ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുളള അനധികൃത കുടിയേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇസ്രാഈല്‍ ആന്റി സെറ്റില്‍മെന്റ് വാച്ച് ഡോഗ് പീസ് എന്ന സംഘടനയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ജനുവരി മാസത്തിന് ശേഷം മാത്രം ഇതുവരെ 12,855 ഇസ്രാഈല്‍ കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലേക്ക് സര്‍ക്കാര്‍ പിന്തുണയോട് കൂടി കടന്നു കയറി വീടി നിര്‍മ്മിച്ചു എന്ന് അഭിപ്രായപ്പെട്ട പീസ് നൗ, 2012ന് ശേഷമാണ് ഇത്രയും വലിയ തോതിലുളള കയ്യേറ്റം ഉണ്ടാകുന്നത് എന്നും ആരോപിച്ചു.1967ല്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തിക്ക് അപ്പുറമുളള എല്ലാ കയ്യേറ്റങ്ങളും നിയമവിരുദ്ധമാണ് എന്നാണ് അന്താരാഷ്ട്ര നിയമം. എന്നാല്‍ ഈ നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചു കൊണ്ടും അവഗണിച്ചും ഈ വര്‍ഷം മാത്രം മൂന്ന് തവണ ഇസ്രാഈല്‍ ഹയര്‍ പ്ലാനിങ് കൗണ്‍സിലിന്റെ യോഗം വിളിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അധിനിവേശ പ്രദേശങ്ങളിലേക്കുളള ഇസ്രാഈലിന്റെ മനുഷ്യത്വ വിരുദ്ധവും, അനധികൃതവുമായ കുടിയേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹയര്‍ പ്ലാനിങ് കൗണ്‍സിലാണ്.യു.എന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കിഴക്കന്‍ ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി 279 സെറ്റില്‍മെന്റുകളിലായി ഏകദേശം ഏഴ് ലക്ഷം ഇസ്രാഈലി കുടിയേറ്റക്കാരാണ് താമസിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും 2012ലാണ് ഈ പ്രദേശങ്ങളിലേക്ക് എത്തപ്പെട്ടത്.
കഴിഞ്ഞ മാസം അധിനിവേശ വെസ്റ്റ്ബാങ്കില്‍ നാല് ഇസ്രാഈലി കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1000 അനധികൃത ഭവനങ്ങള്‍ മേഖലയില്‍ നിര്‍മ്മിക്കുന്നതിന് ഇസ്രാഈല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഫലസ്തീനികളുടെ ഇടങ്ങളിലേക്ക് വിപുലമായ രീതിയില്‍ കടന്നുകയറ്റം നടത്തുന്നതിന് ഇസ്രാഈല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിനും സാമ്പത്തിക മന്ത്രിയായ ബേസല്‍ സ്‌മോട്രിച്ചിനും താത്പര്യമുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തീവ്രവാദത്തിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ആയിരക്കണക്കിന് പട്ടാളക്കാരും ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ ഭരണകൂടം നടത്തിയ നരനായാട്ട് ഇതിന് ഒരു ഉദാഹരണമായി കണക്കാക്കാം. 12 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തെ തുടര്‍ന്ന് നാലായിരത്തിലേറെ പേര്‍ ക്യാമ്പ് ഉപേക്ഷിച്ച് പാലായനം ചെയ്‌തെന്നാണ് റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ ഭീകര പ്രവര്‍ത്തനം ജനീല കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധകുറ്റങ്ങളുടെ കീഴില്‍ വരുന്നതാണെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights:Israel approved record housing units illegal settlements says peace now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."