ഖത്തറില്‍ താമസിക്കുന്നവരാണോ? ഭക്ഷണം മിച്ചം വന്നാല്‍ ഇനി പാഴാക്കേണ്ട; ഹിഫ്‌സിനെ വിളിക്കാം
ദോഹ: കല്യാണം, മറ്റ് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കപ്പെടുമ്പോള്‍ ഭക്ഷണം ബാക്കി വരുന്നതും, അവ ഉപേക്ഷിക്കേണ്ടതായി വരുന്നതുമായ നിരവധി സന്ദര്‍ഭങ്ങള്‍ നമുക്ക് പരിചതമാണ്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഈ സാഹചര്യങ്ങളില്‍ ഭക്ഷണം പാഴാക്കാന്‍ താത്പര്യമില്ലെങ്കിലും അതിന് നിര്‍ബന്ധിതരാകേണ്ടി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്.ഇതിന് ഒരു മികച്ച പരിഹാരമാണ് ഹിഫ്‌സ് അല്‍ നസീമ. മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് നിര്‍ധനര്‍ക്ക് വിതരണം ചെയ്യുന്ന ഹിഫ്‌സ് അല്‍ നയീമ സെന്റര്‍ ഈ വര്‍ഷം ഇതുവരെ 2,28,217 മീല്‍സാണ് ശേഖരിച്ചിരിക്കുന്നത്.
ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, വിവാഹ പാര്‍ട്ടികള്‍, മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ആഹാരം, ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍, നിര്‍ധനര്‍ എന്നിവര്‍ക്ക് വിതരണം ചെയ്യുകയാണ് ഹിഫ്‌സ് ചെയ്യുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ 36,000 കിലോയിലധികം പഴങ്ങളും പച്ചക്കറികളും ഹിഫ്‌സ് ശേഖരിച്ചിട്ടുണ്ട്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് ഈ കാലയളവില്‍ ഹിഫ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രയോജനം ഉണ്ടായിട്ടുണ്ട്.
ഭക്ഷണം പാഴാക്കാതെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിഫ്‌സിന്റെ പ്രതിനിധികള്‍ സ്‌കൂളുകളി!ല്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ മുഹമ്മദ് യൂസുഫ് അല്‍ മുഫ്ത, പ്രാദേശിക ചാനലിലെ ഭക്ഷ്യ ബോധവത്കരണ പരിപാടിയില്‍ വ്യക്തമാക്കി.2 തരം ഭക്ഷണസാധനങ്ങളാണ് സെന്ററില്‍ ശേഖരിക്കുന്നത്ഇറച്ചി, മീന്‍, ഈന്തപ്പഴം, ധാന്യങ്ങള്‍ എന്നിവയും പാചകം ചെയ്ത ഭക്ഷണങ്ങളും. ഇറച്ചി,മീന്‍, ധാന്യങ്ങള്‍ എന്നിവ ശേഖരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് നല്‍കുന്നത്.
വിവാഹ വിരുന്നുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്ത് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യും. ഭക്ഷണം അധികമായി വന്നാല്‍ ഹിഫ്‌സ് സെന്ററിനെ 44355555 എന്ന ഹോട്‌ലൈനില്‍ ബന്ധപ്പെടാം. സെന്ററിന്റെ വാഹനമെത്തി ഭക്ഷണം ശേഖരിക്കും.
Content Highlights:hifs take food and serve poor peoples
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."