മഅദ്നിക്ക് പിതാവിനെ കാണാം; കേരളത്തിലേക്ക് പോകാന്‍ സുപ്രിംകോടതിയുടെ അനുമതി
മഅദ്നിക്ക് പിതാവിനെ കാണാം; കേരളത്തിലേക്ക് പോകാന്‍ സുപ്രിംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രിംകോടതിയുടെ അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി നല്കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.
15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ തന്നെ തങ്ങണം. എന്നാല്‍ ചികിത്സാര്‍ഥം കൊല്ലം ജില്ല വിട്ട് പോകാം. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ പൊലിസിനെ വിവരം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്രിയാറ്റിൻ അളവിൽ വലിയ വർധന ഉള്ളതിനാൽ വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ് നിലവിൽ മഅ്ദനി ഉള്ളത്. അതിനാൽ ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് മഅ്ദനി ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ മഅ്ദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കർണാടകയിലെ അന്നത്തെ ബിജെപി സർക്കാർ കടുത്ത ജാമ്യവ്യവസ്ഥ വെച്ചതിനാൽ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കർണാടകയിൽ ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ വന്നതോടെയാണ് മഅ്ദനിക്ക് കേരളത്തിൽ വരാനായത്. പക്ഷേ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതിനാൽ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാനായില്ല.
സുരക്ഷാ ചെലവിനായി കർണാടകയിലെ ബിജെപി സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ശേഷം കോൺഗ്രസ് സർക്കാരിന്റെ ഇടപെടലിൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മഅ്ദനി വന്നത്. എന്നാൽ കൊച്ചിയിൽ വിമാനമിറങ്ങി നേരെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തിന് പോകേണ്ടി വന്നത്. ഇതോടെ അൻവാർശേരിയിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി തിരിച്ച് പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."