എടവണ്ണയിലെ സദാചാര ആക്രമണം; സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
എടവണ്ണയിലെ സദാചാര ആക്രമണം; സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
മലപ്പുറം: സദാചാര പൊലിസ് ചമഞ്ഞെത്തിയവര്‍ ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥിനിയെയും സഹോദരനെയും അപമാനിച്ചെന്നും പിന്നാലെ ആക്രമണം നടത്തെയെന്നുമുള്ള പരാതിയില്‍ സി.പി.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം. എടവണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ജാഫര്‍, സി.പി.എം. പഞ്ചായത്ത് അംഗമായ ജസീല്‍, പി.കെ. മുഹമ്മദലി, ശില്‍പിയായ പി.അബ്ദുള്‍ കരീം, കെ. അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് എടവണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഈ മാസം 13 ന് എടവണ്ണ സ്റ്റാന്റിലാണ് സംഭവങ്ങളുടെ തുടക്കം. ബസ് സ്റ്റാന്റില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയെയും സഹോദരനെയും സദാചാര ഗുണ്ടകള്‍ അപമാനിക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇത് ചോദ്യംചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഈ സംഭവത്തിനു പിറ്റേന്നു 'ജനകീയകൂട്ടായ്മ'യുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പായും വിദ്യാര്‍ഥി പക്ഷത്തിന്റെ മറുപടിയായും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. അഞ്ചുമണിക്കു ശേഷം ബസ് സ്റ്റാന്‍ഡ് പരിസരത്തു വിദ്യാര്‍ഥികളെ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുനല്‍കി ജനകീയ കൂട്ടായ്മ ഫ്‌ലെക്‌സ് വയ്ക്കുകയായിരുന്നു. എന്നാല്‍ 'രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണു ബസ് കണ്‍സഷന്‍ സമയമെന്നും 5നു ശേഷം കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്നു ബോര്‍ഡ് യ്ക്കാന്‍ അധികാരമില്ലെന്നും' വിദ്യാര്‍ഥിപക്ഷ' മെന്ന പേരില്‍ മറുപടി ഫ്‌ലെക്‌സും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പൊലീസെത്തി രണ്ടു ബോര്‍ഡുകളും നീക്കം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."