പ്ലസ് ടു കോഴക്കേസ്: കെ.എം ഷാജിക്ക് സുപ്രിംകോടതി നോട്ടിസ്; ആറ് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
പ്ലസ് ടു കോഴക്കേസ്: കെ.എം ഷാജിക്ക് സുപ്രിംകോടതി നോട്ടിസ്; ആറ് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം
ന്യൂഡല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്ക് നോട്ടിസ് അയച്ച് സുപ്രിംകോടതി. ആറ് ആഴ്ച്ചയ്ക്കുള്ളില്‍ നോട്ടിസിന് മറുപടി നല്‍കണമെന്ന് സുപ്രിംകോടതി ഷാജിക്ക് നിര്‍ദ്ദേശം നല്‍കി. വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആണല്ലോ ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകള്‍ ഇല്ലെങ്കിലും ഷാജിക്കെതിരെ പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും വാദിച്ചു.
അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. സി.പി.എം പ്രാദേശിക നേതാവ് ആണ് 2017 ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. വിജിലന്‍സ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാല്‍ വീണ്ടും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തിനിടെ ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് പണം പിടിച്ചെടുത്തിരുന്നു. 47 ലക്ഷം രൂപയാണ് ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇ.ഡിയും കെ.എം ഷാജിക്കെതിരെ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."