ഇത്തരക്കാരില്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
ഇത്തരക്കാരില്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
ദൈനംദിന ജീവിതത്തിലെ ചില പ്രവൃത്തികളാണ് ഒട്ടുമിക്ക ആളുകളെയും മാരഗരോഗത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. ജോലിസ്ഥലവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. അടുത്തിടെ ഒക്യുപേഷണല്‍ & എന്‍വയോണ്‍മെന്റല്‍ മെഡിസിന്‍ ജേണലില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അണ്ഡാശയ കാന്‍സറിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. ഹെയര്‍ഡ്രെസ്സര്‍മാര്‍, ബ്യൂട്ടീഷ്യന്‍മാര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരില്‍ അണ്ഡാശയ കാന്‍സറിനുള്ള സാധ്യത കൂടുതലൊണ് പഠനം.
ടാല്‍ക്കം പൗഡര്‍, അമോണിയ, ബ്ലീച്ചുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളുടെ ഉയര്‍ന്ന എക്‌സ്‌പോഷറാണ് പ്രധാന കാരണമായി പഠനത്തില്‍ പറയുന്നത്. കൂടാതെ വില്‍പ്പന, റീട്ടെയില്‍, വസ്ത്രം, നിര്‍മ്മാണ വ്യവസായം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അപകടസാധ്യത കൂടുതലാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
18നും 79നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരുടെ മെഡിക്കല്‍ ചരിത്രം, മരുന്നുകള്‍, പ്രത്യുല്‍പാദന ചരിത്രം, ഭാരവും ഉയരവും, ജീവിതശൈലി ഘടകങ്ങള്‍, തൊഴില്‍ ചരിത്രം എന്നിവയെല്ലാം പരിശോധിച്ചതായി ജേണലില്‍ പറയുന്നു.
ചില ജോലികള്‍ രോഗത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനം സൂചിപ്പിച്ചു. പ്രത്യേകിച്ചും, ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍, അനുബന്ധ ജോലികള്‍ എന്നിങ്ങനെ പത്തോ അതിലധികമോ വര്‍ഷം ജോലി ചെയ്യുന്നത് മൂന്നിരട്ടി ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, എംബ്രോയ്ഡറി ഉള്‍പ്പെടെയുള്ള വസ്ത്രവ്യവസായത്തിലെ ദീര്‍ഘകാല ജോലി, രോഗം വരാനുള്ള സാധ്യത 85 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതായും പഠനം പറയുന്നു.
എന്താണ് അണ്ഡാശയ കാന്‍സര്‍?
അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് അണ്ഡാശയ അര്‍ബുദം. കോശങ്ങള്‍ വേഗത്തില്‍ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതെ വരുമ്പോള്‍ രോഗം തിരിച്ചറിയാല്‍ വൈകുന്നു. അണ്ഡാശയ കാന്‍സര്‍ ആരംഭിക്കുന്നത് അണ്ഡാശയത്തിലോ ഫാലോപ്യന്‍ ട്യൂബുകളിലും പെരിറ്റോണിയത്തിലുമാണ്. പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ ഓരോ വശത്തും സ്ത്രീകള്‍ക്ക് രണ്ട് അണ്ഡാശയങ്ങളുണ്ട്. സ്ത്രീ ഹോര്‍മോണുകള്‍ പുറത്തുവിടുന്നതിനും പ്രത്യുല്‍പാദനം സാധ്യമാക്കുന്നതിനും അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."