HOME
DETAILS

ഓഫ് റോഡ് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ? ഈ വാഹനങ്ങളെക്കുറിച്ച് അറിയാതിരിക്കരുത്

  
backup
July 17 2023 | 14:07 PM

5-most-affordable-off-roaders-on-sale-in-india

ഓണ്‍ റോഡ് വാഹനങ്ങളെപ്പോലെ തന്നെ ഓഫ് റോഡ് വാഹനങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയാണ്. അതിനാല്‍ തന്നെ ഓഫ് റോഡ് ഡ്രൈവിങ്ങിന് താത്പര്യമുളളവരെ ലക്ഷ്യമിട്ട് നിരവധി വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. അതില്‍ തന്നെ നിരവധി എസ്.യു.വികളുടെ ശേഖരവും മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിനാല്‍ തന്നെ ഓഫ് റോഡ് വാഹനങ്ങള്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നവര്‍ വിലക്കുറവും മികച്ച പെര്‍ഫോമന്‍സും കാഴ്ച വെക്കുന്ന ഈ എസ്.യു.വികളെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.

1, മാരുതി സുസുക്കി ജിംനി

വില: 12.74 ലക്ഷം മുതല്‍ 15.05 ലക്ഷം വരെ

ഓഫ്‌റോഡിന് പറ്റിയ മികച്ച വാഹനമാണ് മാരുതി സുസുക്കിയുടെ ജിംനി. 4*4 , ലെറ്റ് വെയ്റ്റ് ഇനത്തില്‍ പെടുന്ന ഈ മോഡലിന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സൈസും, മികച്ച ഇന്ധനക്ഷമതയുളള എഞ്ചിനുമാണുളളത്. ആരെയും ആകര്‍ഷിക്കുന്ന ഡിസൈനും വാഹനത്തിന്റെ മേന്മയാണ്.

2, മഹീന്ദ്ര ഥാര്‍

വില: 13.87 ലക്ഷം മുതല്‍ 16.78 ലക്ഷം വരെ

റോഡ് പ്രസന്റ്‌സിന്റെ കാര്യത്തില്‍ ജിംനിയെക്കാള്‍ മികച്ച് നില്‍ക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ കൂടാതെ സോഫ്റ്റ് ടോപ്പ് വേര്‍ഷന്‍ കൂടി പ്രസ്തുത വാഹനത്തിന് ലഭ്യമാണ്. കൂടുതലും ഒരു ഔട്ട്‌ഡോര്‍ എസ്.യു.വിയുടെ വൈബ് അനുഭവപ്പെടുത്തുന്ന ഈ വാഹനം, ഓഫ് റോഡിനും പറ്റിയ മികച്ച ഓപ്ഷനുകളിലൊന്നാണ്.

3, ഫോഴ്‌സ് ഗൂര്‍ഖ
വില: 14.75 ലക്ഷം

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഓഫ് റോഡ് വാഹനങ്ങളില്‍ ഒരു അതികായനാണ് ഗൂര്‍ഖ. മികച്ച ഡീസല്‍ എഞ്ചിന്‍ ശ്രേണിയില്‍പ്പെടുന്ന ഈ വാഹനം, ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്നവരുടെ മികച്ച കൂട്ടാളി കൂടിയാണ്.

4, മഹീന്ദ്ര സ്‌കോര്‍പ്പിയോ എന്‍

4*4 സ്‌കോര്‍പ്പിയോ എന്‍, ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ക്ലാസി ലുക്കുളള ഒരു ലക്ഷ്വറി വാഹനം എന്ന് ഒറ്റ നോട്ടത്തില്‍ പറയാന്‍ കഴിയുന്ന സ്‌കോര്‍പ്പിയോ എന്‍, ഓഫ് റോഡ് ഡ്രൈവിന് പറ്റിയ നല്ല ഓപ്ഷനാണ്.

5, ഇസ്യുസു ഡി മാക്‌സ് വി ക്രോസ്

വില: 23.50 ലക്ഷം മുതല്‍ 27 ലക്ഷം വരെ
4*4 ശ്രേണിയില്‍ എത്തുന്ന ഈ വാഹനത്തെ ഓഫ് റോഡിന് പറ്റിയ ഏറ്റവും മികച്ച വാഹനം എന്നൊന്നും വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ മികച്ച റേറ്റിന് ധാരാളം ലഗേജുമായി ഓഫ് റോഡ് റൈഡ് പോകാന്‍ താത്പര്യമുളളവര്‍ക്ക് അനുയോജ്യമായ വാഹനമാണ് ഇത്.

Content Highlights:5 most affordable off roaders on sale in India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago