ആനവണ്ടിയില്‍ കാടറിഞ്ഞൊരു യാത്ര പോയാലോ.. കോഴിക്കോട് നിന്ന് സൈലന്റ് വാലിയിലേക്ക്
ആനവണ്ടിയില്‍ കാടറിഞ്ഞൊരു യാത്ര പോയാലോ..
യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. അതും ഈ മണ്‍സൂണില്‍ ആനവണ്ടിയില്‍ കാടിന് നടുവിലൂടെ. കേരളത്തിന്റെ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സൈലന്റ് വാലിയിലേക്ക് കോഴിക്കോട് നിന്ന് കെ.എസ്.ആര്‍.ടി.സി പുറപ്പെടുന്നു. ജൂലൈ 26ന് രാവിലെ നാല് മണിയ്ക്കാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് യാത്ര ആരംഭിക്കുക. സൈലന്റ് വാലി ജംഗിള്‍ സഫാരിക്ക് ശേഷം കാഞ്ഞിരപ്പുഴ ഡാം സന്ദര്‍ശനവും കഴിഞ്ഞ് രാത്രി 11 മണിയോടെ തിരിച്ചെത്താവുന്ന തരത്തിലാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
1550 രൂപയാണ് യാത്രാചിലവ്.(രാവിലേയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണവും ഒപ്പം ട്രക്കിങും ഇതില്‍ ഉള്‍പ്പെടുന്നു.)
വളരെ പുരാതന കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ് വാലി എന്നാണ് ഭൂമി ശാസ്ത്രജ്ഞരുടെ അഭിപ്രായം..
പാണ്ഡവ ചരിത്രവുമായി ഈ പ്രദേശം ബന്ധപ്പെട്ട് കിടക്കുന്നതായി ഐതിഹ്യമുണ്ട്.. ഈ പ്രദേശത്തിലൂടെ ഒഴുകി മണ്ണാര്‍ക്കാട് നഗരാതിര്‍ത്തിയിലൂടെ കടന്ന് പോകുന്ന കുന്തിപ്പുഴ എന്ന പുഴയുടെ പേര് അതുമായി ബന്ധപ്പെട്ടുള്ളതാണ്…
സാധാരണ വനങ്ങളില്‍ ഉണ്ടാവാറുള്ള ചീവീടിന്റെ ശബ്ദം ഇവിടെ കേള്‍ക്കാത്തത് കൊണ്ടാണ്..സൈലന്റ് വാലി എന്ന പേരില്‍ ഈ വനപ്രദേശമറിയപ്പെടുന്നത്..
വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സിംഹ വാലന്‍ കുരങ്ങുകളുടെ അഭയ സ്ഥാനമാണ് ഇവിടം… കൂടാതെ ആന, പുള്ളിപ്പുലി, കടുവ, മ്ലാവ്, കരിങ്കുരങ്.. തുടങ്ങിയ മൃഗങ്ങളും.. മലമുഴക്കി വേഴാമ്പല്‍, തവള വായന്‍ കിളി…. തുടങ്ങിയ ധാരാളം പക്ഷികളുടെയും കേന്ദ്രമാണ്….ഇവിടം… കാടിനെ കണ്ടറിഞ്ഞു കൊണ്ട് യാത്ര പോവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."