ഖത്തറില്‍ അടുത്ത 12 ദിവസങ്ങളില്‍ 'കത്തുന്ന' ചൂടിന് സാധ്യത; അപകടം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കനക്കും എന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ ഹനാ നക്ഷത്രത്തിന് ഇന്നലെ തുടക്കമായതോടെ കാലാവസ്ഥയില്‍ വലിയ മാറ്റം സംഭവിക്കുമെന്നും ഇനിയുളള 12 ദിവസങ്ങളില്‍ രാജ്യത്ത് കനത്ത ചൂടായിരിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിലും ഇത് കാരണം വര്‍ദ്ധനവ് ഉണ്ടായേക്കും.പെട്ടെന്നുളള കാലാവസ്ഥയിലെ മാറ്റം നേരിയ മൂടല്‍ മഞ്ഞിനും കാറ്റിന്റെ ശക്തി കുറയ്ക്കാനും ഇടയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശക്തമായ ചൂടായതിനാല്‍ തന്നെ ഖത്തറില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 3.30 വരെ പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഈ സമയങ്ങളില്‍ ബൈക്കുകളില്‍ ഭക്ഷണവും മറ്റും ഡെലിവറി ചെയ്യുന്നതിനും വിലക്കുണ്ട്. കൂടാതെ ചൂട്കാലത്ത് സൂര്യാഘാതം സംഭവിക്കാതെ നോക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശരീരോഷ്മാവ് ഉയരുക, അമിത വിയര്‍പ്പും ദാഹവും, ഹൃദയമിടിപ്പ് കൂടുക, ചര്‍മത്തില്‍ ചുവപ്പ്, തലവേദന, ക്ഷീണം, ഛര്‍ദി, ബോധക്ഷയം, ഗുരുതരമായ തളര്‍ച്ച എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സൂര്യാഘാതത്തെ ചെറുക്കാന്‍ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുകയാണ് പ്രധാന മാര്‍ഗം. അയഞ്ഞതും ഇളം നിറത്തിലുള്ള സൗകര്യപ്രദമായ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. ഉച്ചയ്ക്ക് 11 മുതല്‍ 3.00 വരെ നേരിട്ട് സൂര്യ രശ്മികള്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും കുട്ടികളും വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും ഇക്കാര്യം ശ്രദ്ധിക്കണം. ഇതിനൊപ്പം
ശരീരതാപനില ഉയര്‍ന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുകയോ ഐസ് പാഡുകള്‍ ദേഹത്ത് വയ്ക്കുകയോ ചെയ്യാം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണെങ്കില്‍ വ്യക്തിയെ വേഗം ശീതീകരിച്ച സ്ഥലത്തേക്ക് മാറ്റിക്കിടത്തണം. തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ് ഇട്ട വെള്ളം കുടിക്കാന്‍ കൊടുക്കണം. സാധ്യമെങ്കില്‍ ശരീരത്ത് ഐസ്പാഡുകള്‍ വയ്ക്കണം. 30 മിനിറ്റിന് ശേഷവും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ലെങ്കില്‍ അല്ലെങ്കില്‍ ശരീര താപനില 40 ഡിഗ്രിയില്‍ കൂടുതലെങ്കില്‍ ഉടന്‍ 999 വിളിച്ച് അടിയന്തര വൈദ്യസഹായം തേടണം.
Content Highlights:extreme hot weather in qatar in the next 12 days
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."