വാഹനപരിശോധന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സഊദി
റിയാദ്: വാഹന സാങ്കേതിക പരിശോധന സേവന കേന്ദ്രമായ ഫഹസ് ദൗരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായി 113 പരിശോധന കേന്ദ്രങ്ങള്‍ കൂടി അനുവദിക്കുന്നത്. സഊദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ക്വാളിറ്റി ഓര്‍ഗനൈസേഷനാണ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.
നിലവില്‍ ഇത്തരത്തിലുളള 33 കേന്ദ്രങ്ങള്‍ മാത്രമാണ് രാജ്യത്തുളളത്. കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പരിശോധന സേവനങ്ങളുടെ വേഗത ശക്തിപ്പെടുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അതിന് വേണ്ടി തന്നെയാണ് സ്വകാര്യ മേഖലയിലുളളവര്‍ക്ക് പ്രസ്തുത സേവനം നിര്‍വഹിക്കാനുളള ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.
Content Highlights:saudi arabia increases vehicle inspection centres
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."