ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; സര്‍വകലാശാലകള്‍ ഉള്‍പ്പെടെ പരീക്ഷകള്‍ മാറ്റി; പി.എസ്.സിക്ക് മാറ്റമില്ല
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; സര്‍വകലാശാലകള്‍ ഉള്‍പ്പെടെ പരീക്ഷകള്‍ മാറ്റി; പി.എസ്.സിക്ക് മാറ്റമില്ല
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുഖ സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അതേസമയം നേരത്തെ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പക്ഷെ ഇന്ന് നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22-ാം തിയതിയിലേക്ക് മാറ്റിയതായി അറിയിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലോ സമയത്തിലോ മാറ്റമുണ്ടാകില്ല. കൂട്ടത്തില്‍ ഇന്ന് (ജൂലൈ 18) ന് നടത്താനിരുന്ന മൂല്യ നിര്‍ണയ ക്യാമ്പുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയും, കുസാറ്റും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലയും, കണ്ണൂര്‍ സര്‍വകലാശാലയും ഇന്നത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അതേസമയം ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷന് നാളത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ച 4.25ന് ബംഗലുരു ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉമ്മന്‍ ചാണ്ടി മരണപ്പെട്ടത്. ദീര്‍ഘ നാളായി കാന്‍സര്‍ രോഗ ബാധിതനായിരുന്നു. മരണത്തില്‍ രണ്ട് ദിവസത്തെ ഔദ്യോഗക ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."