എസ്.എൻ.സി ലാവ്ലിൻ കേസ് പുതിയ ബെഞ്ചിൽ; ഇന്ന് വീണ്ടും പരിഗണിക്കും
എസ്.എൻ.സി ലാവ്ലിൻ കേസ് പുതിയ ബെഞ്ചിൽ; ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജിയാണ് കോടതി പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കുക.
കഴിഞ്ഞ ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളാണ് മാറി മാറി കേസ് പരിഗണിച്ചത്. ഇക്കാലയളവിൽ കോടതി മുൻപാകെ 33 തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. ഏറ്റവും ഒടുവിലായി മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയതോടെയാണ് കേസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ പുതിയ ബെഞ്ചിലേക്ക് എത്തിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് നിലവിൽ സുപ്രിം കോടതിയിൽ ഹരജിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."