തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തോ? ഉടൻ എടുത്തില്ലേൽ 400 ദിർഹം പിഴ
തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തോ? ഉടൻ എടുത്തില്ലേൽ 400 ദിർഹം പിഴ
ദുബൈ: തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാത്തവരുടെ കയ്യിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാൻ തീരുമാനവുമായി യു.എ.ഇ. ഇൻഷുറൻസ് എടുക്കാത്തവരുടെ പിഴ സ്വയം അടക്കണമെന്നും തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നും സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒന്നിന് ശേഷമായിരിക്കും പിഴ ഈടാക്കുക.
ഒക്ടോബർ ഒന്നിന് ശേഷം തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാത്തവർക്ക് 400 ദിർഹമായിരിക്കും പിഴ ഈടാക്കുക. എല്ലാ സ്വകാര്യ, സർക്കാർ ജീവനക്കാരും ഇൻഷുറൻസ് എടുക്കൽ നിർബന്ധമാണ്. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണെന്ന് സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾ ഇൻഷുറൻസ് എടുക്കാത്തതിൽ തൊഴിൽ സ്ഥാപനങ്ങളോ സ്പോൺസറോ ഉത്തരവാദികളല്ല.
ജൂൺ 30 നായിരുന്നു പദ്ധതിയിൽ ചേരാനുള്ള അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൂടുതൽ സാവകാശം വേണമെന്ന ആവശ്യത്തെ തുടർന്ന് പദ്ധതി ഓഗസ്റ്റ് 31 വരെ നീട്ടി നൽകുകയായിരുന്നു. ഓഗസ്റ്റ് 31ന് ഉള്ളിൽ പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹം പിഴ ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."