ഇവ വൃക്കയുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളാവാം
ഇവ വൃക്കയുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളാവാം
ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുപ്രധാന അവയവമാണ് വൃക്ക. ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണത്തിലും, എല്ലുകളുടെ ആരോഗ്യത്തിലും ശരീരത്തില്‍ നിന്ന് മാലിന്യങ്ങളും അധികമായ ദ്രാവകങ്ങളും നീക്കം ചെയ്യുന്നതിലും രക്തത്തിലെ ധാതുക്കളുടെ തോത് നിലനിര്‍ത്തുന്നതിലും വൃക്കകള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ കാര്യത്തില്‍, വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടപ്പെടും. വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്യുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നതാണ്. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീര്‍ക്കുന്നത്, വായ്‌നാറ്റം, പേശീവലിവ് എന്നിവആരോഗ്യമല്ലാത്ത വൃക്കയുടെ ലക്ഷണങ്ങളില്‍ പെട്ടതാണ്.
വൃക്കയുടെ ആരോഗ്യം നഷ്ടമാകുന്നതിന്റെ ചില ലക്ഷണങ്ങള്‍
- ചൊറിച്ചിലും വരണ്ട ചര്‍മവും
രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം നിലനിര്‍ത്തുന്ന അവയവമാണ് വൃക്കകള്‍. വൃക്കകളുടെ തകരാര്‍ മൂലം ഈ സന്തുലനത്തിന്റെ താളം തെറ്റുന്നത് വരണ്ട ചര്‍മത്തിനും ചൊറിച്ചിലിനും കാരണമാകാം. - അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍
അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നത്; പ്രത്യേകിച്ച് രാത്രികളില്‍, വൃക്കരോഗ ലക്ഷണമാണ്. വൃക്കകളിലെ അരിപ്പകള്‍ക്കുണ്ടാകുന്ന നാശമാണ് ഇതിലേക്ക് നയിക്കുന്നത്. മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എന്നിവയും അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതിനു പിന്നിലെ മറ്റു കാരണങ്ങളാണ്. - കണ്ണുകള്‍ക്ക് ചുറ്റും തടിപ്പ്
വൃക്കകള്‍ തകരാറിലാകുമ്പോള്‍ ഭക്ഷണത്തിലെ പ്രോട്ടീന്‍ ശരീരത്തില്‍ ശേഖരിക്കപ്പെടുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകള്‍ക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. മൂത്രത്തില്‍ പ്രോട്ടീന്‍ സാന്നിധ്യവും കണ്ണുകള്‍ക്ക് ചുറ്റുമുള്ള തടിപ്പും ഇതിനാല്‍ വൃക്കരോഗ ലക്ഷണമാണ്. - കാലുകളില്‍ നീര്
കാലുകളിലും കാല്‍വണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത് വൃക്കകളോ കരളോ ഹൃദയമോ തകരാറിലാകുന്നതിന്റെ സൂചനയാണ്. വൃക്കപ്രശ്‌നം മൂലം ശരീരത്തില്‍ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിലേക്ക് നയിക്കുന്നത്. - വിശപ്പില്ലായ്മ
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിശപ്പ് തോന്നുന്നില്ലെങ്കില്‍ ഈ ലക്ഷണത്തെ അവഗണിക്കരുത്. വൃക്കനാശം മൂലം ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നത്.
കിഡ്‌നിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ചില മാര്‍ഗങ്ങള്‍
ആരോഗ്യകരമായ ഭക്ഷണം, സജീവമായ ജീവിതശൈലി, ആവശ്യത്തിന് വെള്ളം കുടിക്കല്‍ എന്നിവയ്ക്ക് പുറമേ വൃക്കകളെ പരിപാലിക്കാന്‍ ഇനിപ്പറയുന്ന ചില കാര്യങ്ങള്‍ സഹായിക്കും. വിദഗ്ധര്‍ പറയുന്നു.
- സിട്രസ് പഴങ്ങള്‍, ബ്രൊക്കോളി, വെള്ളരി, പച്ച ഇലക്കറികള്‍ എന്നിവയുള്‍പ്പെടെയുള്ള നാരങ്ങകളും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ഉപയോഗപ്രദമാണ്. ഇവയില്‍ സിട്രേറ്റ് അടങ്ങിയിട്ടുണ്ട്.
- വാഴപ്പഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി എന്നിവ പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ആപ്പിള്‍, കാബേജ്, കാരറ്റ്, ഗ്രീന്‍ ബീന്‍സ്, മുന്തിരി, സ്‌ട്രോബെറി എന്നിവ പൊട്ടാസ്യം കുറഞ്ഞ ഭക്ഷണങ്ങളുടെ ചില ഉദാഹരണങ്ങളാണ്.
- വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സെലറി ജ്യൂസ് സഹായിക്കുന്നു. സെലറി ജ്യൂസില്‍ ധാതു ലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രധാന ഭക്ഷണത്തിന് 30 മിനുട്ട് മുമ്പ് ദിവസവും 12 ഗ്ലാസ് സെലറി ജ്യൂസ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.
- ഡാന്‍ഡെലിയോണ്‍ പൂക്കളില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കണ്ടെത്തിയേക്കാം. കൂടാതെ, ഡാന്‍ഡെലിയോണ്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. വൃക്കകള്‍, പിത്തസഞ്ചി, കരള്‍ എന്നിവ ശുദ്ധീകരിക്കാന്‍ ഹെര്‍ബലിസ്റ്റുകള്‍ ഡാന്‍ഡെലിയോണ്‍ റൂട്ട് ഉപയോഗിക്കുന്നു.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കരോഗത്തെ ചികിത്സിക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിക്ക് ശക്തമായ മണം നല്‍കുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അല്ലിസിന്‍ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നു. ഇത് കിഡ്‌നിയുടെ ആരോഗ്യത്തിന് മാത്രമല്ല ധമനികളെയും നല്ല രീതിയില്‍ സ്വാധീനിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."