വികാരഭരിതനായി എ.കെ ആന്റണി; ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു
വികാരഭരിതനായി എ.കെ ആന്റണി; ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തിന് മുന്നില്‍ വികാരഭരിതനായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. പുതുപ്പളളി ഹൗസിലെത്തിയ അദ്ദേഹം വിതുമ്പലോടെയാണ് തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. കണ്ണീരോടെ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനേയും ഭാര്യ മറിയാമ്മയേയും ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനുമുണ്ടായ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്നും തന്റെ ഇത്രയും കാലത്തെ പൊതുജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടവും ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്നും എ കെ ആന്റണി പറഞ്ഞു.
നാളെ രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."