മിച്ചഭൂമി കേസില്‍ സര്‍ക്കാര്‍ ഇന്ന് സത്യവാങ് മൂലം സമര്‍പ്പിക്കണം; പി.വി അന്‍വറിന് നിര്‍ണായകം
മിച്ചഭൂമി കേസില്‍ സര്‍ക്കാര്‍ ഇന്ന് സത്യവാങ് മൂലം സമര്‍പ്പിക്കണം; പി.വി അന്‍വറിന് നിര്‍ണായകം
എറണാകുളം: മിച്ച ഭൂമി കേസുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം.എല്‍.എയും കുടുംബാഗങ്ങളും കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കേണ്ടി വരും. ജസ്റ്റിസ് രാജ വിജയരാഘവന് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി നല്കിയ കോടതിയലക്ഷ്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം.എം.എല്‍.എ കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമി തിരിച്ച് പിടിക്കാന്‍ 2020ലാണ് ഹൈക്കോടതി ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപടി കൈകൊണ്ടില്ല. പിന്നീട് 2021ലും 2022ലും കേസില്‍ നടപടിയെടുക്കാന്‍ ഉത്തരവുകളും പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചത്. കേസില്‍ ഇന്നത്തെ കോടതി വിധി പി.വി അന്‍വറിന് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."