വിശ്രമമില്ലാതോടിയ പ്രിയനായകന് അന്ത്യവിശ്രമമൊരുക്കാന്‍ രാവുറങ്ങാതെ കോട്ടയം
വിശ്രമമില്ലാതോടിയ പ്രിയനായകന് അന്ത്യവിശ്രമമൊരുക്കാന്‍ രാവുറങ്ങാതെ കോട്ടയം
കോട്ടയം: തങ്ങള്‍ക്കു വേണ്ടി രാവെന്നും പകലെന്നുമില്ലാതെ ഓടിനടന്ന പ്രിയനായകന് അന്ത്യവിശ്രമമൊരുക്കാനുള്ള തത്രപ്പാടിലാണ് കോട്ടയം. ഇന്നലെ രാവിനെ പകലാക്കി അതിനായുള്ള ഒരുക്കങ്ങളിലായിരുന്നു നാടും നഗരവും. പ്രിയപ്പെട്ടവനെ രാജകീയമായി യാത്രയാക്കണം. ജാതിമത സംഘടനാ വ്യത്യാസമില്ലാതെ ഓ
ടിനടക്കുകയായിരുന്നു അവിടുത്തെ ജനങ്ങള്‍. പാമ്പാടി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളില്‍ നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥനാസംഗമം നടത്തി. എംസി റോഡിലൂടെ തിരുനക്കര മൈതാനത്തേക്കു കടന്നുവരുന്ന വിലാപയാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇരുവശവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു വിവിധ സംഘടനകളും രാത്രി വൈകിയും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടായിരുന്നു.
ഡിസിസി ഓഫിസിനു മുന്‍പില്‍ വലിയ പന്തലിട്ടു. ഡിസിസി ഓഫിസില്‍ നിന്ന് പ്രവര്‍ത്തകരെല്ലാം തിരുനക്കര മൈതാനത്തേക്കു വിലാപയാത്രയെ അനുഗമിക്കും. പുതുപ്പള്ളി, പാമ്പാടി, കോട്ടയം എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ കറുത്ത കൊടി കെട്ടി. കലക്ടറുടെ നേതൃത്വത്തില്‍ വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രി ഏറെ വൈകിയും നടന്നു. പൊലിസ്, അഗ്‌നിരക്ഷാസേന, ആരോഗ്യവിഭാഗം, മറ്റു വകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കോട്ടയം നഗരത്തില്‍ ഇന്നത്തെ ഗതാഗത ക്രമീകരണം
ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ വാഹന ഗതാഗതത്തില്‍ നിയന്ത്രണം
- എംസി റോഡില്‍ നാഗമ്പടം പാലം കടന്നുവരുന്ന വാഹനങ്ങള്‍ സീസേഴ്‌സ് പാലസ് ജംക്ഷന്‍, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് ജംക്ഷന്‍ വഴി കെകെ റോഡിലൂടെ ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എംഎല്‍, എംജി റോഡിലൂടെ കോടിമതയിലെത്തി എംസി റോഡില്‍ പ്രവേശിക്കാം. തിരുനക്കര ഭാഗത്തേക്കു കടത്തിവിടില്ല.
- കുമരകം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ ബേക്കര്‍ ജംക്ഷനിലെത്തി സീസേഴ്‌സ് പാലസ് ജംക്ഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കു പോകണം.
- നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നു കാരാപ്പുഴ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ഭാഗത്തേക്കു പോകേണ്ട ബസുകള്‍ ബേക്കര്‍ ജംക്ഷനിലെത്തി സിഎംഎസ് കോളജ് റോഡ് അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കു പോകണം.
- കെകെ റോഡിലൂടെ വരുന്ന ചങ്ങനാശരി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകള്‍ കലക്ടറേറ്റ്, ലോഗോസ് ജംക്ഷന്‍, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കു പോകണം.
- എംസി റോഡിലൂടെ നാട്ടകം ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംക്ഷനില്‍ വലത്തോട്ടു തിരിഞ്ഞ് ചാലുകുന്ന് ജംക്ഷനിലെത്തി ചുങ്കം, മെഡിക്കല്‍ കോളേജ് ഭാഗത്തേക്കു പോകണം. കുമരകം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ക്കു തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോകാം.
- എംസി റോഡിലൂടെ വരുന്ന ചെറുവാഹനങ്ങളില്‍ കഞ്ഞിക്കുഴിയിലേക്കു പോകേണ്ടവ മണിപ്പുഴയില്‍ നിന്നു വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി ബസേലിയസ് കോളജ് ജംക്ഷനിലെത്തി പോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴയില്‍ നിന്നു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടു വഴി കഞ്ഞിക്കുഴിയിലെത്തണം.
കോട്ടയത്ത് ഇന്ന് വാഹനപാര്‍ക്കിങ് ഇവിടെ
- തിരുനക്കര ക്ഷേത്രമൈതാനം (സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം)
- തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം (കാര്‍, ചെറുവാഹനങ്ങള്‍)
- സിഎംഎസ് കോളജ് റോഡ് (കാര്‍, ചെറുവാഹനങ്ങള്‍)
- തിരുനക്കര ബസ് സ്റ്റാന്‍ഡ് (കാര്‍, ചെറുവാഹനങ്ങള്‍)
- ജറുസലം പള്ളി മൈതാനം (കാര്‍, ചെറുവാഹനങ്ങള്‍)
- കുര്യന്‍ ഉതുപ്പ് റോഡ് (ബസ്, വലിയ വാഹനങ്ങള്‍)
- ഈരയില്‍ക്കടവ് ബൈപാസ് (ബസ്, വലിയ വാഹനങ്ങള്‍)
പുതുപ്പള്ളിയില്‍ നാളെ ഗതാഗത ക്രമീകരണം; നിയന്ത്രണം നാളെ രാവിലെ 6 മുതല്‍
- തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചിങ്ങവനം വഴി പോകണം.
- തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംക്ഷനില്‍ നിന്നു തിരിഞ്ഞ് ഐഎച്ച്ആര്‍!ഡി ജംക്ഷഷനിലെത്തി പോകണം.
- മണര്‍കാട്ടു നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐഎച്ച്ആര്‍!ഡി ജംക്ഷനില്‍ നിന്നു തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംക്ഷനിലെത്തി കൈതേപ്പാലം വഴി പോകണം.
- കറുകച്ചാലില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംക്ഷനില്‍ നിന്നു തിരിഞ്ഞ് ഐഎച്ച്ആര്‍!ഡി ജംക്ഷനിലെത്തി മണര്‍കാട് വഴി പോകണം.
- കോട്ടയത്തു നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐഎച്ച്ആര്‍!ഡി ജംക്ഷനില്‍ നിന്നു തിരിഞ്ഞു വെട്ടത്തുകവല സ്‌കൂള്‍ ജംക്ഷനിലെത്തി കൈതേപ്പാലം വഴി പോകണം.
- കഞ്ഞിക്കുഴിയില്‍ നിന്നു കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐഎച്ച്ആര്‍!ഡി ജംക്ഷനില്‍ നിന്നു തിരിഞ്ഞു വെട്ടത്തുകവല സ്‌കൂള്‍ ജംക്ഷനിലെത്തി കൈതേപ്പാലം വഴി തെങ്ങണയിലെത്തി പോകണം.
പുതുപ്പള്ളിയില്‍ നാളത്തെ പാര്‍ക്കിങ് സൗകര്യം
- എരമല്ലൂര്‍ച്ചിറ മൈതാനം.
- പാഡി ഫീല്‍ഡ് മൈതാനം. (വെക്കേട്ടുച്ചിറ)
- ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ മൈതാനം.
- പുതുപ്പള്ളി ഗവ. എച്ച്എസ്എസ്
സ്‌കൂള്‍ മൈതാനം.
- ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മൈതാനം
- നിലയ്ക്കല്‍ പള്ളി മൈതാനം.
സംസ്ഥാനത്ത് നാളെ വരെ ദുഃഖാചരണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നു സംസ്ഥാനത്ത് നാളെ വരെ ഔദ്യോഗിക ദുഃഖാചരണം. ഇന്നലെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ നാളെ വരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നു ചീഫ് സെക്രട്ടറി വി.വേണുവിന്റെ ഉത്തരവില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് എന്നും ഔദ്യോഗിക ബഹുമതി വേണ്ടെന്നു കുടുംബം അറിയിച്ചാല്‍ മാത്രമേ ഒഴിവാക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."