തെരുവ് നായ ആക്രമണം; കുത്തിവെപ്പിന് പിന്നാലെ കാല് മുറിച്ച് മാറ്റിയ വീട്ടമ്മക്ക് ദാരുണാന്ത്യം
തെരുവ് നായ ആക്രമണം; കുത്തിവെപ്പിന് പിന്നാലെ കാല് മുറിച്ച് മാറ്റിയ വീട്ടമ്മക്ക് ദാരുണാന്ത്യം
പാലക്കാട്: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശ്ശേരി സ്വദേശിയായ സരസ്വതി (60) ആണ് മരിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. ഉടനെ തന്നെ ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാക്സിന് എടുത്തതിന് പിന്നാലെ കാല് മുഴുവന്‍ പൊള്ളലേറ്റ നിലയിലായി മാറി. പിന്നീട് ആരോഗ്യ നില ഗുരുതരമാവുകയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് കാല് മുറിച്ച് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ചികിത്സക്കിടെ ഇവര്‍ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തൊട്ടാകെ തെരുവ് നായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് തിരുവന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ് കാരിക്കും അമ്മക്കും നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും അമ്മയുടെ കാലിലുമാണ് നായ കടിച്ചത്. ഇതിന് പുറമെ വെങ്ങാനൂര്‍ പഞ്ചായത്തിലും പുത്തന്‍ കാനത്തും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത് ഭീതി പടര്‍ത്തിയിരുന്നു. കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തി വെപ്പ് നല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."