വീണ്ടും 'തക്കാളിക്കൊല'; തോട്ടത്തിന് കാവല്‍ നിന്ന കര്‍ഷകനെ കഴുത്ത് ഞെരിച്ച് കൊന്നു
വീണ്ടും 'തക്കാളിക്കൊല'; തോട്ടത്തിന് കാവല്‍ നിന്ന കര്‍ഷകനെ കഴുത്ത് ഞെരിച്ച് കൊന്നു
വിജയവാഡ: തക്കാളി വില കുതിച്ചുയര്‍ന്നതോടെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും രാജ്യത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസനാമായി തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകനെയാണ് അജ്ഞാത സംഘം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ആന്ധ്രാ പ്രദേശിലെ അന്നമായ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഒരാഴ്ച്ചക്കിടെ സമാനമായ രീതിയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രി നടന്ന കൊലപാതകം ഇപ്പോഴാണ് വാര്‍ത്തയാവുന്നത്. വിളവെടുക്കാറായ തന്റെ തക്കാളി തോട്ടത്തിന് കാവല്‍ കിടക്കുകയായിരുന്നു മധുകര്‍ റെഡ്ഡിയെന്ന (28) കര്‍ഷകന്‍. ഉറങ്ങിക്കിടക്കവെ സ്ഥലത്തെത്തിയ അജ്ഞാത സംഘം റെഡ്ഡിയെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലിസ് പറയുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ സംഭവ സ്ഥലത്തെത്തിയ പ്രദേശവാസികളാണ് സംഭവം പൊലിസില്‍ അറിയിച്ചത്. പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ച പൊലിസ് കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
നേരത്തെയും തക്കാളി കര്‍ഷകര്‍ക്ക് നേരെ രാജ്യത്ത് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം ആദ്യത്തില്‍ 30 ലക്ഷം രൂപക്ക് തക്കാളി വിറ്റ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ബംഗളൂരില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വണ്ടി മോഷണം പോയതും വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."