HOME
DETAILS

രാജ്യം കാതോർത്ത മാറ്റത്തിൻ്റെ മണിമുഴക്കം

  
backup
July 19 2023 | 18:07 PM

editorial-about-opposition-partys

ബംഗളൂരു യോഗത്തോടെ പ്രതിപക്ഷ സഖ്യത്തിൽ പുതിയ ഉണർവും ഊർജവും കൈവന്നിരിക്കുന്നു. ഇനി അതിനെ കെട്ടുറപ്പുള്ളതാക്കി മാറ്റേണ്ടതുണ്ട്. പട്‌നയിലെ ആദ്യയോഗം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും സഖ്യം ഒരുപാട് മുന്നോട്ടു വന്നിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായ പാർട്ടികളുടെ എണ്ണം 16ൽ നിന്ന് 26 ആയി ഉയർന്നു. ഇന്ത്യൻ നാഷണൽ ഡവലപ്‌മെന്റൽ ഇൻക്ലൂസിവ് അലയൻസ്(ഇന്ത്യ) എന്ന പേരും സ്വീകരിച്ചു. പ്രതിപക്ഷനിരയിൽ ഇപ്പോൾ കടുത്ത ആത്മവിശ്വാസം പ്രകടമാണ്.

പ്രധാനമന്ത്രി പദവിയിൽ തങ്ങൾക്ക് മോഹമില്ലെന്ന് യോഗത്തിൽ കോൺഗ്രസ് സൂചന നൽകി. ഒപ്പം സംസ്ഥാനങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയാറാണെന്നും. സഖ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന മുഖ്യമായ രണ്ടു പ്രശ്‌നങ്ങൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. വിട്ടുവീഴ്ചകൾക്ക് തയാറാകുകയെന്നതാണ് സഖ്യം സാധ്യമാക്കുന്നതിന്റെ അടിസ്ഥാനം.

സഖ്യം ഇനി നേരിടാനിടയുള്ള ഏറ്റവും വലിയ കീറാമുട്ടി സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനമാണ്. ഇതുസംബന്ധിച്ച ചർച്ചകൾ മുംബൈയിൽ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വേണം കരുതാൻ. കോൺഗ്രസിനെപ്പോലെ മറ്റു പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയാറായാൽ ഈ പ്രശ്‌നവും മറികടക്കാനാകും. സഖ്യത്തിന് അതിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ എളുപ്പവുമാവും.


പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് ഇല്ലാതാക്കാനായിരുന്നു ബി.ജെ.പിയുടെ ആദ്യശ്രമം. ഫോട്ടോയെടുക്കാൻ ഒത്തുകൂടിയവർ മാത്രമെന്നായിരുന്നു പരിഹാസം. അങ്ങനെയല്ലെന്ന് ബംഗളൂരു സമ്മേളത്തിനുമുമ്പുതന്നെ ബി.ജെ.പി തിരിച്ചറിഞ്ഞു. ഭയന്ന ബി.ജെ.പി പൊടുന്നനെ എൻ.ഡി.എ യോഗം വിളിക്കുകയാണ് ചെയ്തത്. യോഗത്തിൽ 39 പാർട്ടികളെ പങ്കെടുപ്പിച്ചെങ്കിലും ഇതിൽ പകുതിയും ആളില്ലാപ്പാർട്ടികളാണ്.


2019ൽ രണ്ടാംമോദി സർക്കാർ അധികാരത്തിലെത്തിയശേഷം എൻ.ഡി.എ കടലാസിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോദിയുടെ ഏകാധിപത്യത്തിൽ സഖ്യം ഇല്ലാതായിരുന്നു. വലിയ പാർട്ടികളായിരുന്ന അകാലിദളും പിന്നാലെ ജെ.ഡി.യുവും സഖ്യം വിട്ടുപോയി. ചർച്ച ചെയ്യേണ്ട കാര്യങ്ങൾ നിരവധി ഉണ്ടായെങ്കിലും എൻ.ഡി.എയുടെ പതിവു യോഗം വിളിക്കാൻ പോലും ബി.ജെ.പി കുറെക്കാലത്തേക്ക് തയാറായിരുന്നില്ല. എല്ലാം നേരിടാൻ മോദി ഒറ്റയ്ക്ക് മതിയെന്നായിരുന്നു വീരവാദം. എന്നാൽ, മോദി പ്രഭാവം അതിന്റെ അസ്തമയത്തിന്റെ ആരംഭത്തിലാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞുവെന്ന് കരുതണം. കർണാടക തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഈ സന്ദേശം ബി.ജെ.പിക്ക് നൽകിയതും കോൺഗ്രസാണ്.


പ്രതിപക്ഷസഖ്യം അഴിമതിക്കാരുടെ സഖ്യമാണെന്നാണ് എൻ.ഡി.എ യോഗത്തിൽ മോദി പറഞ്ഞത്. മോദി ഇത് പറയുമ്പോൾ വലതുവശത്തിരിക്കുന്നത് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനി സ്വാമിയാണ്. സർക്കാർ മെഡിക്കൽ കോളജിന് കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുകയാണ് പളനിസ്വാമി. മറ്റൊരു അണ്ണാ ഡി.എം.കെ നേതാവ് കെ. കാമരാജിനെതിരേ 58.44 കോടിയുടെ അനധികൃത സ്വത്തു കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഈ മാസം 11ാണ്. അഴിമതിക്കേസ് നേരിടുന്നവർ അണ്ണാ ഡി.എം.കെയിൽ വേറെയുമുണ്ട്.


മോദിക്കൊപ്പം യോഗത്തിലുണ്ടായിരുന്ന മറ്റൊരാൾ വിമത എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലാണ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഇഖ്ബാൽ മിർച്ചിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാണ് പ്രഫുൽ പട്ടേൽ. കഴിഞ്ഞ വർഷം ജൂലൈയിലാണ് പ്രഫുൽ പട്ടേലിന്റെ മുംബൈയിലെ നാലുനില കെട്ടിടം ഇ.ഡി കണ്ടുകെട്ടിയത്. ഗുരുതരമായ രണ്ടു അഴിമതിക്കേസുകൾ നേരിടുന്ന അജിത് പവാർ ഇപ്പോൾ മഹാരാഷ്ട്രയിലെ ബി.ജെ.പി സഖ്യത്തിൽ ഉപ മുഖ്യമന്ത്രിയാണ്. മൈനിങ് കുംഭകോണമടക്കം നിരവധി കേസുകളിൽ പ്രതിയായ യെദ്യൂരപ്പ, ബി.ജെ.പിയുടെ പ്രമുഖ നേതാവാണ്.

ജലവിതരണ കുംഭകോണക്കേസിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഹിമന്ദ ബിശ്വ ശർമ അസമിലെ ബി.ജെ.പി മുഖ്യമന്ത്രിയും വ്യാപം കേസിലെ പ്രതിയായിരുന്ന ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമാണ്. ഉത്തരാഖണ്ഡിലെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട് ഭൂമി കുംഭകോണക്കേസിലെ പ്രതി രമേഷ് പൊക്‌റിയാൽ മോദി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ തെലങ്കാന പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചയാളാണ് കേരളത്തിൽ നിന്ന് യോഗത്തിൽ പങ്കെടുത്ത ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. പോരേ, പൂരം!


അടുത്ത കാലംവരെ, അസാധ്യമെന്ന് കരുതിയിരുന്ന കാഴ്ചകളായിരുന്നു ബംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രകടമായത്. പരസ്പരം പോരടിച്ചിരുന്ന പാർട്ടികളുടെ നേതാക്കൾ അത്താഴവിരുന്നിൽ ആഹ്ലാദത്തോടെ ഒന്നിച്ചിരിക്കുകയും പരസ്പരം പുകഴ്ത്തുകയും തമാശകൾ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഭക്ഷണം കഴിക്കാനിരുന്നത് ഒരേ മേശയിലാണ്. അവർ പരസ്പരം ഫലിതങ്ങൾ പങ്കുവച്ചു. പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂലും സി.പി.എമ്മും തമ്മിലുള്ള സംഘർഷം അവസാനിച്ചിട്ടില്ലാത്ത സമയമാണ്. രാഹുലിനെ മമത വിശേഷിപ്പിച്ചത് നമ്മുടെയെല്ലാവരുടെയും പ്രിയപ്പെട്ടവനെന്നാണ്.


സോണിയാ ഗാന്ധിയുമായി മമതക്ക് എക്കാലത്തും വ്യക്തിബന്ധമുണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധിയോട് മമത ഇത്രയും നാളും ഊഷ്മളത പുലർത്തിയിരുന്നില്ല. മമതയുടെ മേശയ്ക്ക് തൊട്ടടുത്തിരുന്നത് അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ദ് മാൻ, രാഘവ് ഛദ്ദ, സഞ്ജയ് സിങ് എന്നീ ആം ആദ്മി നേതാക്കൾ. പട്‌ന യോഗത്തിനെക്കാൾ കൂടുതൽ സൗഹാർദപരമായാണ് ആം ആദ്മി പാർട്ടി നേതാക്കൾ ഇടപെട്ടത്. കോൺഗ്രസ് നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കാനും അവർ മടിച്ചില്ല. രാഘവ് ഛദ്ദയെ കെ.സി വേണുഗോപാൽ സ്വാഗതം ചെയ്തത് കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ ദിവസംവരെ ഡൽഹിയിൽ പരസ്പരം പോരടിച്ച പാർട്ടികളാണിത്. പ്രതിപക്ഷ നിരയിൽനിന്ന് രാജ്യം ആഗ്രഹിച്ച മാറ്റത്തിന്റെ മണിമുഴക്കം ഇതാ കേട്ടുതുടങ്ങി.

Content Highlight:EDITORIAL ABOUT OPPOSITION PARTY'S



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago