വിടനൽകി തലസ്ഥാനം
ഇന്ദിരാഭവനിൽ നിന്ന് ചൊവ്വാഴ്ച അർധരാത്രി പിന്നിട്ട് ജഗതിയിലെ പുതുപ്പള്ളി വീട്ടിലേക്ക് അവസാനമായി കൊണ്ടുവന്നപ്പോഴും ചേതനയറ്റ ഉമ്മൻചാണ്ടിയെ കാണാൻ അണമുറിയാതെ ഒഴുകി ജനത.
പ്രഭാത പ്രാർഥനകൾക്കു ശേഷം വിലാപയാത്ര പുറപ്പെടുമ്പോഴേക്കും അവരുടെ സങ്കടം അണപൊട്ടിയൊഴുകി. നിറപുഷ്പങ്ങളാൽ പ്രത്യേകം അലങ്കരിക്കപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലേക്ക് ഉമ്മൻചാണ്ടിയുടെ കുടുംബത്തെ കൈപിടിച്ച് കയറ്റുമ്പോൾ കെ.സി വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ നേതാക്കൾ കരഞ്ഞില്ലെന്നേയുള്ളൂ.
മറിയാമ്മയും ചാണ്ടി ഉമ്മനും മറിയവും അച്ചുവും കയറിയതിന് പിന്നാലെ വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, കെ.സി ജോസഫ്, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, കെ.എം അഭിജിത്ത്, എം.എം ഹസൻ തുടങ്ങിയവരും കെ.എസ്.ആർ.ടി.സി ബസിലേക്ക് കയറി.
തുടർച്ചയായി 53 വർഷം സാമാജികനായി നിറഞ്ഞു നിന്ന കേരള നിയമസഭാ മന്ദിരത്തിന് മുന്നിലൂടെ വിലാപയാത്ര കടന്നുപോകുമ്പോൾ ആ രാജവീഥിയിൽ ജനസാഗരം നിറഞ്ഞു.
ഉമ്മൻചാണ്ടിയെന്ന പേര് തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നിയമസഭയുടെ കവാടത്തിനകത്തും പുറത്തും അണിചേർന്നു നിന്ന് ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ഉമ്മൻചാണ്ടിക്ക് വിട നൽകി. വിലാപയാത്ര പട്ടം ജങ്ഷൻ പിന്നിടുമ്പോൾ ആയിരങ്ങൾ ആർത്തലച്ചെത്തി മുദ്രാവാക്യം വിളികളോടെ അഭിവാദ്യമർപ്പിച്ചു. കേശവദാസപുരം ജങ്ഷൻ പിന്നിട്ട് വാഹനം 1970 മുതൽ ഉമ്മൻചാണ്ടി രാവും പകലും യാത്ര ചെയ്ത എം.സി റോഡിലേക്ക് കടക്കുമ്പോഴേക്കും അനുഗമിക്കുന്ന വാഹനങ്ങളുടെ നിര പിന്നെയും നീണ്ടു.
നാലാഞ്ചിറിയിലെത്തുമ്പോഴേക്കും കനത്ത മഴ. തുള്ളിക്കൊരുകുടം പോലെ പെയ്ത മഴയ്ക്കും വഴിയരികിൽ കാത്തുനിന്നവരെ അകറ്റാനായില്ല. അവിടെ ജനം തിങ്ങിക്കൂടിയതോടെ വിലാപയാത്രയുടെ സഞ്ചാരം കൂടുതൽ മന്ദഗതിയിലായി. മണ്ണന്തല പിന്നിടുന്നതുവരെ യാത്രയുടെ വേഗം പരമാവധി കുറഞ്ഞു. തിരുവനന്തപുരം നഗരം പിന്നിടാൻ നാലു മണിക്കൂറും നാൽപത് മിനിട്ടുമെടുത്തു.
Content Highlights:Today's Article About Oomen chandy 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
National
• 5 days agoഅധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും
Kerala
• 5 days agoഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?
Kerala
• 5 days ago200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ
qatar
• 5 days agoവർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി
Kerala
• 5 days agoമലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്
Kerala
• 5 days agoഅമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം
Kerala
• 5 days agoകൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി
Kerala
• 5 days agoസ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം
Kerala
• 5 days agoചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ
Kerala
• 5 days agoലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്
Others
• 5 days agoറേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി
latest
• 5 days agoസിറിയൻ പ്രസിഡന്റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍
International
• 5 days agoസംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം
Kerala
• 5 days agoകാഞ്ഞങ്ങാട് നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
Kerala
• 6 days ago'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്റാഈല്‍ സൈനികന്
International
• 6 days agoമുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്
Kerala
• 6 days agoഅബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു
Saudi-arabia
• 6 days ago1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി
കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന്