മൂടൽമഞ്ഞും ചൂടും; ദുബായിയിലും അബുദാബിയിലും റെഡ് അലർട്ട്
മൂടൽമഞ്ഞും ചൂടും; ദുബായിയിലും അബുദാബിയിലും റെഡ് അലർട്ട്
അബുദാബി: അതിരാവിലെയും രാത്രിയിലുമുള്ള മൂടൽമഞ്ഞിനെ തുടർന്ന് ദുബൈ, അബുദാബി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് രാജ്യത്ത് ചൂട് കത്തി തന്നെ നിൽക്കും. അബുദാബിയിൽ 48 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 41 ഡിഗ്രി സെൽഷ്യസും താപനില ഉയരുമെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് രാവിലെ 9 മണി വരെ മൂടൽമഞ്ഞ് ചില റോഡുകളിലെ കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ താമസക്കാർ, പ്രത്യേകിച്ച് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അഭ്യർത്ഥിച്ചു.
ദുബൈയിൽ രാവിലെ 6.16 ന് തന്നെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, പ്രത്യേകിച്ച് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, എക്സ്പോ സിറ്റി, അൽ മിൻഹാദ് എന്നിവിടങ്ങളിലായിരുന്നു ശക്തമായ മൂടൽമഞ്ഞ് ഉണ്ടായിരുന്നത്. അബുദാബിയിൽ സെയ്ഹ് ഷുഐബ്, അൽ അജ്ബാൻ, അർജൻ, സ്വീഹാൻ, അൽ ഫയ പാലം - അൽ വത്ബ റോഡ്, റസീൻ എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."