ഇന്ത്യന്‍ പട്ടാളത്തില്‍ ഇടം പിടിച്ച് ഈ കാര്‍; ഇനി റേഞ്ച് മാറും
ഇന്ത്യന്‍ പട്ടാളത്തിലേക്ക് ഒരു പുതിയ അംഗം കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈനത്തിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മാരുതിയുടെ ജിപ്‌സിക്ക് ശേഷം ടൊയോട്ടോയുടെ കരുത്തന്‍ വാഹനമായ ഹൈലക്‌സിനെയാണ് ഇപ്പോള്‍ പട്ടാളത്തില്‍ എടുത്തിരിക്കുന്നത്.ഹൈലക്‌സിന്റെ 4*4 പിക്കപ്പ് വാഹനത്തെ ആര്‍മിയുടെ ടെക്ക്‌നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് സൈന്യത്തിലേക്ക് തെരെഞ്ഞെടുത്തത്. വാഹനത്തിന്റെ കുറച്ച് യൂണിറ്റുകള്‍ സൈന്യത്തിന് കൈമാറുന്ന ചിത്രങ്ങള്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നിലവിലുള്ള ടാറ്റ സഫാരി സ്റ്റോം, മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്, മറ്റ് 4×4 എസ്‌യുവികള്‍ എന്നിവയോടൊപ്പമാണ് വാഹനം ഇനി സൈനിക സേവനം നിര്‍വഹിക്കുക.പട്ടാളത്തില്‍ ചേര്‍ന്നതോടെ രാജ്യത്ത് ഹൈലക്‌സിന്റെ ഇമേജ് ഇനിയും ഉയരുമെന്ന് ഉറപ്പാണ്. ഹൈലക്‌സിനേക്കാള്‍ വില കുറവാണ് വിക്രോസ് ശ്രേണിക്കെങ്കിലും ടൊയോട്ടയുടെ ബാഡ്ജിംഗും വലിയ എഞ്ചിനും പെര്‍ഫോമന്‍സുമെല്ലാമാണ് ഹൈലക്‌സിനെ വേറിട്ടുനിര്‍ത്തുന്ന കാര്യം
മാനുവല്‍ ട്രാന്‍സ്മിഷനില്‍ പരമാവധി 204 bhp പവറില്‍ 420 Nm torque ഉത്പാദിപ്പിക്കുന്ന വാഹനം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 500 Nm torque വരെ നല്‍കും. ഫോര്‍ച്യൂണറിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഹൈലക്‌സിന് 4×4 ശേഷിയുണ്ട്.
Content Highlights:toyota hilux pickup selected in indian army
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."