ഉമ്മന്‍ ചാണ്ടിക്ക് നേരേ അധിക്ഷേപം; നടന് വിനായകന്റെ ഫ്ലാറ്റിന് നേര്‍ക്ക് അക്രമം
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നടന് വിനായകന്റെ ഫ്ലാറ്റിന് നേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. വിനായകന്റെ ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അക്രമം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലിസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് തടഞ്ഞത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്ലാറ്റിലെത്തിയായിരുന്നു പ്രവര്‍ത്തകരുടെ അതിക്രമം.സംഭവത്തില്‍ വിനായകന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാകും പരാതി നല്‍കുക.
അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഇതേ പൊലീസ് സ്റ്റേഷനില്‍ വിനായകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. എറണാകുളം ഡിസിസി ഉള്‍പ്പെടെ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.ഇന്നലെ വൈകിട്ട് ഫെയ്സ്ബുക് ലൈവിലെത്തിയാണ് വിനായകന് ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന് പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന് തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
Content Highlights:attack in actor vinayakan's flat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."