കുക്കി യുവതികള്‍ക്കെതിരായ അതിക്രമം; അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം നാലായി
ഇംഫാല്‍: മണിപ്പൂരിലെ കുക്കി യുവതികളെ നഗ്നരാക്കുകയും, അവര്‍ക്ക് നേരെ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരേ കൂടി അറസ്റ്റ് ചെയ്ത് പൊലിസ്. നേരത്തെ പ്രധാന പ്രതിയായ ഹെറാദാസിനേയും മറ്റൊരാളേയും അറസ്റ്റ് ചെയ്തതിന് ശേഷമാണ് പുതുതായി രണ്ട് പ്രതികളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തത്. മെയ് നാലിന് നടന്ന സംഭവം സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയുരുന്നത് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വലിയ തോതിലുളള പ്രതിഷേധങ്ങളാണ് മണിപ്പൂര്‍ സര്‍ക്കാരിന് നേരെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നത്.
അതേസമയം ആക്രമണം നടക്കുന്നത് മണിപ്പൂരില്‍ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യം കൊണ്ടും നിറയുന്നുവെന്നുമായിരുന്നു സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
മണിപ്പൂരിലെ ലൈംഗികാതിക്രമം ദുഃഖകരമാണെന്നായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് ജനാധിപത്യ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ആവശ്യപ്പെട്ടു.
Content Highlights:manipur sexual assault, four culprit are arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."