യു.കെയിൽ വമ്പന്‍ തൊഴിലവസരങ്ങള്‍; ആവശ്യമുളളത് കെട്ടിടനിര്‍മ്മാണ മേഖലയില്‍
യു.കെയില്‍ ഒരു തൊഴിലും ജീവിതവും സ്വപ്‌നം കാണുന്നവര്‍ക്ക് അതിനുളള ഒരു മികച്ച അവസരം കൈവന്നിരിക്കുകയാണ്. നിര്‍മ്മാണത്തൊഴില്‍ മേഖലയിലേക്കാണ് രാജ്യം തൊഴിലാളികളെ തേടുന്നത്. നിര്‍മ്മാണ മേഖലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് മലയാളികളുള്‍പ്പെടെയുളള വിദേശികള്‍ക്ക് രക്ഷയായിരിക്കുന്നത്. അടിയന്തിരമായി തൊഴിലാളികളെ രാജ്യത്തിലെത്തിക്കുന്നതിനായി യു.കെ വിസ നടപടികളിലും ഇളവ് കൊണ്ട് വരുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബ്രിക് ലെയര്‍മാര്‍, മാസണ്‍സ്, റൂഫര്‍മാര്‍, കാര്‍പെന്റര്‍, സ്ലേറ്റേഴ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലുകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മറ്റി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരമാണ് നിര്‍മ്മാണ മേഖലയിലെ തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ മാര്‍ച്ച് മുതല്‍ തുടങ്ങിയിരുന്നു. ഇതോടെ വിദേശികള്‍ക്ക് ബ്രിട്ടനിലെ നിര്‍മ്മാണ മേഖലയിലേക്ക് വിസ ഇളവുകളുടെ സഹായത്തോടെ എത്താനാകും.
വിദേശത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കി കൊണ്ടാണ് ഹോം ഓഫീസ് ഈ ജോലിക്കാര്‍ക്ക് നിയമങ്ങളില്‍ ഇളവ് അനുവദിച്ചത്. പ്രധാന ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ വിതരണത്തെ സഹായിക്കുകയും അനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് ഹോം ഓഫീസ് പറഞ്ഞു. നിലവില്‍ മറ്റ് വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വരാനായി സാധാരണ നല്‍കേണ്ട ചെലവുകള്‍ വേണ്ടി വരില്ല. ബ്രിട്ടനിലെ സ്‌പോണ്‍സറുടെ ജോബ് ഓഫര്‍ ലഭിച്ചാല്‍ ചെലവ് കുറഞ്ഞ വിസയാകും ലഭ്യമാകുക. വിസ ആപ്ലിക്കേഷന്‍ ഫീസില്‍ ഇളവ് ലഭിക്കുകയും ചെയ്യും.
Content Highlights:-uk job opportunities in construction field
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."