HOME
DETAILS
MAL
അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
backup
July 21 2023 | 01:07 AM
രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി വിധിച്ച രണ്ടുവര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് കേസ്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ മാര്‍ച്ച് 23 ന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഈ മാസം ഏഴിന് ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
content highlight: supreme court hear rahul gandhis plea today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."