HOME
DETAILS

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്ക് 80ാം പിറന്നാള്‍: വിപുലമായ ആഘോഷ പരിപാടികള്‍

  
backup
August 23 2016 | 19:08 PM

%e0%b4%9a%e0%b5%8a%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81


ഗുരുവായൂര്‍: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 80ാം പിറന്നാള്‍ സുഹൃത്തുക്കളുടെയും ആരാധകരുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഓഗസ്റ്റ് 28, 29 തിയ്യതികളില്‍ ഗുരുവായൂര്‍ ടൗണ്‍ഹാളിലാണ് ആഘോഷപരിപാടികള്‍. 28ന് വൈകീട്ട് 5.30ന് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനാകും. മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, മുന്‍ നിയമസഭ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ജന്മദിനാശംസകള്‍ നേരും. തുടര്‍ന്ന് ചൊവ്വല്ലൂര്‍ കൃതികള്‍ എം.എല്‍.എമാരായ ഗീത ഗോപി, വി.ടി. ബലറാം, മുരളി പെരുനെല്ലി എന്നിവര്‍ പ്രകാശനം ചെയ്യും. രാത്രി ഏഴിന് ചൊവ്വല്ലൂരിന്റെ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള ഉണ്ടാകും. പി.ജയചന്ദ്രന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍ തുടങ്ങിയ പ്രശസ്ത ഗായകര്‍ ഗാനങ്ങളാലപിക്കും.
 29ന് രാവിലെ 10ന് നടക്കുന്ന മാധ്യമ കലാസാംസ്‌കാരിക സദസ്സ് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. ഒ.രാജഗോപാല്‍ എം.എല്‍.എ, അക്കിത്തം അച്യുതന്‍ നമ്പൂതിരി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
തുടര്‍ന്ന് 'സര്‍ഗ വൈവിധ്യങ്ങളുടെ ചൊവ്വല്ലൂര്‍' എന്ന സെമിനാറില്‍ എം.പി വീരേന്ദ്രകുമാര്‍, തോമസ് ജേക്കബ്, സി.രാധാകൃഷ്ണന്‍, എം.പി സുരേന്ദ്രന്‍, പത്മശ്രീ കലാമണ്ഡലം ഗോപി, സത്യന്‍ അന്തിക്കാട്, കെ.അബൂബക്കര്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ പങ്കെടുക്കും. ചൊവ്വല്ലൂര്‍ കൃതികളുടെ പ്രകാശനം ഡോ.എം. ലീലാവതി നിര്‍വ്വഹിക്കും.
മൂന്നിന് നടക്കുന്ന സുഹൃത്ത്‌സമ്മേളനം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് മുഖാതിഥിയാകും. പത്മശ്രീ ഡോ. പി.ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും.
 വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ടിസ്റ്റ് നമ്പൂതിരി അധ്യക്ഷനാകും. സി.എന്‍ ജയദേവന്‍ എം.പി ചൊവ്വല്ലൂരിനെ പൊന്നാട അണിയിക്കും. തുടര്‍ന്ന് രാത്രി 8ന് കഥകളിയും ഉണ്ടാകും. വിവിധ ദിവസങ്ങളിലായി അഷ്ടപദി, പഞ്ചതായമ്പക, പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളങ്ങളും ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago