വിനായകനെതിരെ കേസെടുക്കരുത്; പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതുതന്നെ പറയുമായിരുന്നു: ചാണ്ടി ഉമ്മന്‍
വിനായകനെതിരെ കേസെടുക്കരുത്; പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതുതന്നെ പറയുമായിരുന്നു: ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് വേണ്ടെന്ന് മകന് ചാണ്ടി ഉമ്മന്‍. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിനായകന് പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്' ലൈവിലെത്തി വിനായകന് പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടു. ഇതിനു പിന്നാലെ, എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം ഡിസിസി ഉള്‍പ്പെടെ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.
chandi-oommen-about-actor-vinayakan-comments
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."