മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ രണ്ടര വരെ നിര്‍ത്തിവെച്ചു
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം;
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തുന്നത് വരെ പ്രക്ഷോഭമെന്ന നിലപാടിലാണ് പ്രതിപക്ഷം. രാവിലെ ആരംഭിച്ചത് മുതല്‍ ലോക്സഭ പ്രക്ഷുബ്ധമായിരുന്നു. സഭാ നടപടികള്‍ തടസപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യസഭ 2.30 ന് വീണ്ടും ചേരും.
വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്, മനീഷ് തിവാരി, മാണിക്യം ടാഗോര്‍ എന്നിവരാണ് നോട്ടിസ് നല്‍കിയത്.
ഇതുപ്രകാരം സഭ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. സഭാ നേതാവ് പിയൂഷ് ഗോയല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഈ നോട്ടിസ് അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രതിപക്ഷത്തോട് പറഞ്ഞു. ഹ്രസ്വ നേര ചര്‍ച്ചകള്‍ക്കാണ് സഭാ അധ്യക്ഷന്‍ അനുമതി നല്‍കിയത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
മണിപ്പുരില്‍ ചോരപൊടിയുകയാണെന്നു സ്പീക്കര്‍ ഓം ബിര്‍ളയോട് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, മുദ്രാവാക്യം വിളികള്കൊണ്ടല്ല, ചര്‍ച്ചകള്‍കൊണ്ടു മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കു എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. 'ഇത് ശരിയല്ല, ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താന്‍ സാധിക്കു'-സ്പീക്കര്‍ പറഞ്ഞു.
ആദ്യ ദിനത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കുറച്ച് നേരം മാത്രമാണ് ലോക്സഭയിലുണ്ടായിരുന്നത്. ഇതോടെ പ്രതിപക്ഷ ബഹളമായിരുന്നു ഇരുസഭകളിലും. ലോക്സഭയും, രാജ്യസഭയും പലതവണ നിര്‍ത്തിവെക്കുകയും ചെയ്തു. അന്തരിച്ച് ബിജെപി എംപി ഹാര്‍ദ്വാര്‍ ദുബെയോടുള്ള ആദരസൂചകമായി രാജ്യസഭയില്‍ ആരംഭിച്ച ആദ്യ മണിക്കൂറില്‍ നിര്‍ത്തിവെച്ചു. ഉച്ചയ്ക്കാണ് ബാക്കി നടപടികള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."