മണിപ്പൂര്‍ യുവതികള്‍ക്കെതിരായ അതിക്രമം: പ്രതികള്‍ മുസ്‌ലിംകളാണെന്ന പ്രചാരണവുമായി സംഘ് പരിവാര്‍, ഏറ്റുപിടിച്ച് ദേശീയ മാധ്യമങ്ങളും
മണിപ്പൂര്‍ യുവതികള്‍ക്കെതിരായ അതിക്രമം: പ്രതികള്‍ മുസ്‌ലിംകളാണെന്ന പ്രചാരണവുമായി സംഘ് പരിവാര്‍, ഏറ്റുപിടിച്ച് ദേശീയ മാധ്യമങ്ങളും
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികള്‍ മുസ്‌ലിംകളാണെന്ന പ്രചാരണവുമായി സംഘ്പരിവാര്‍. സംഭവത്തില്‍ മുഖ്യപ്രതിയായ ഹ്യൂറെം ഹെറോദാസിനെ മണിപ്പൂര്‍ പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 32 കാരനായ ഇയാള്‍ മെയ് തെയ് വിഭാഗക്കാരനാണ്. എന്നാല്‍ അറസ്റ്റിലായത് അബ്ദുല്‍ ഖാന്‍, അബ്ദുല്‍ ഹലിം എന്നിവരാണെന്നാണ് സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അബ്ദുല്‍ ഹലിം എന്നു പേരുള്ളയാളെ ഇന്നലെ മണിപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്ക് എന്ന വിമത ഗ്രൂപ്പിലെ അംഗമായ ഇയാളെ മറ്റൊരു കേസിലാണ് അറസ്റ്റ് ചെയ്തത്. ഇക്കാര്യം മണിപ്പൂര്‍ പൊലിസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
Hello @smitaprakash, @ANI first tweeted this and later delete the tweet. Was it because this was an unrelated case?
— Mohammed Zubair (@zoo_bear) July 20, 2023
According to @manipur_police, Four main accused were arrested by Thoubal District police. And the other person arrested by Imphal East district police was for… pic.twitter.com/0SeH6DXHbR
എന്നാല്‍ ഇത് മണിപ്പൂരിലെ യുവതികളെ നഗ്‌നരാക്കി നടത്തിയ കേസിലെ പ്രതിയാണെന്ന രീതിയില് പ്രചാരണം നടത്തുകയാണ് സംഘ്പരിവാര്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് പ്രമുഖ ബിജെപി നേതാക്കളും ചില ദേശീയമാധ്യമങ്ങളും സംഘ്പരിവാര്‍ അനുകൂല സംഘടനകളും ഇക്കാര്യം ട്വീറ്റ് ചെയ്തു. പിന്നാലെ പ്രചാരണം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ് രംഗത്തെത്തി. യുവതികളെ നഗ്‌നരാക്കി നടത്തിയ കേസില്‍ നാല് പ്രധാന പ്രതികളെ തൗബാല്‍ ജില്ലാ പൊലിസാണ് അറസ്റ്റ് ചെയ്തത്. ഹലീമിനെ അറസ്റ്റ് ചെയ്തത് ഇംഫാല്‍ ഈസ്റ്റ് ജില്ലാ പൊലിസാണ്. എന്നാല്‍ അയാള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും ഫാക്ട് ചെക്കിങ് വെബ് സൈറ്റായ അള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Both BJP members @TajinderBagga & @rishibagree are jumping with joy. They thought they finally found Muslim angle to blame. pic.twitter.com/l9HcOldpN9
— Mohammed Zubair (@zoo_bear) July 20, 2023
ഇതോടെ മണിപ്പൂര്‍ പൊലിസിന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ് എ.എന്‍.ഐ വാര്‍ത്ത പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. പക്ഷേ, മുഖ്യപ്രതി അബ്ദുള്‍ ഖാനെന്നും അബ്ദുല്‍ ഹലീമാണെന്ന തരത്തില്‍ വ്യാപക പ്രചാരണമാണ് സോഷ്യല്‍മീഡിയില്‍ ഇപ്പോഴും സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
sangh-parivar-hate-campaign-on-behalf-of-manipur-accused
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."