HOME
DETAILS

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്, മികച്ച ചിത്രം ' നന്‍പകല്‍ നേരത്ത് മയക്കം'

  
backup
July 21 2023 | 10:07 AM

kerala-state-awards-film-awards

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

തിരുവനന്തപുരം: അന്‍പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിയായി രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നന്‍പകല്‍ നേരത്ത് മയക്കം സ്വന്തമാക്കി. മികച്ച ജനപ്രിയ ചിത്രം ന്നാ താന്‍ കേസ് കൊട് ആണ്.

19-ാം നൂറ്റാണ്ടിലെ ഗാനാലാപനത്തിന് മൃദുല വാര്യരും, പല്ലൊട്ടി 90സ് കിഡ്‌സിലെ ആലാപനത്തിന് കപില്‍ കപിലനും മികച്ച പിന്നണി ഗായികരായി തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്.

നടന്‍ (സ്‌പെഷ്യല്‍ ജൂറി): കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ (എന്നാ താന്‍ കേസ് കൊട്, അപ്പന്‍)
സ്വഭാവനടി: ദേവി വര്‍മ (സൗദി വെള്ളക്ക)
സ്വഭാവനടന്‍: പി.പി. കുഞ്ഞിക്കൃഷ്ണന്‍ (എന്നാ താന്‍ കേസ് കൊട്)
സംവിധാനം: (പ്രത്യേക ജൂറി) വിശ്വജിത്ത് എസ് , രാരിഷ് വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകന്‍: മഹേഷ് നാരായണന്‍ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം: അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) : രാജേഷ് കുമാര്‍, (തെക്കന്‍ തല്ലുകേസ്)
തിരക്കഥാകൃത്ത് :രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, (എന്നാ താന്‍ കേസ് കൊട്)
മികച്ച സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍
മികച്ച പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സന്റ് (ന്നാ താന്‍ കേസ് കൊട്)
മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ)
മികച്ച നൃത്തസംവിധായകന്‍: ഷോബി പോള്‍ രാജ് (ചിത്രം: തല്ലുമാല)
മികച്ച കഥാകൃത്ത്: കമല്‍ കെ.എം. (പട)
മികച്ച ഛായാഗ്രാഹകന്‍: മനേഷ് മാധവന്‍ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെല്‍വരാജ് (വഴക്ക്)
കഥ :കമല്‍ കെ.എം (പട)
സ്ത്രീട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90സ് കിഡ്
ബാലതാരം: പെണ്‍ തന്മയ (വഴക്ക്)
ബാലതാരം: ആണ്‍ മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍( സൗദി വെള്ളക്ക)
മേക്കപ്പ്ആര്‍ട്ടിസ്റ്റ:് റോണക്‌സ് സേവ്യര്‍ (ഭീഷ്മപര്‍വം)
ശബ്ദരൂപകല്പന: അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം: വിപിന്‍ നായര്‍ (എന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)
ചിത്രസംയോജകന്‍: നിഷാദ് യൂസഫ് (തല്ലുമാല)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago