ഇനി എ.ഐ വാര്‍ത്തയെഴുതും; മാധ്യമ പ്രവര്‍ത്തകര്‍ക്കും 'പണികൊടുക്കാനൊരുങ്ങി' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
മാധ്യമ മേഖലയിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കടന്നു വരുന്നു. ലാര്‍ജ് ലാംഗ്വേജ് മോഡലില്‍ ഗൂഗിളാണ് മാധ്യമ മേഖലക്ക് ഉതകുന്ന തരത്തിലുളള എ.ഐ ടൂളിനെ സൃഷ്ടിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ടൂളിന് വാര്‍ത്തകളും ലേഖനങ്ങളും അനായാസം എഴുതാന്‍ സാധിക്കും. മാധ്യമ പ്രവര്‍ത്തകരെ അവരുടെ ജോലിയില്‍ സഹായിക്കാന്‍ ഉതകുന്ന ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലാണ് എ.ഐ ടൂളിനെ ഗൂഗിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ജെനസിസ് എന്നായിരിക്കും പ്രസ്തുത ടൂള്‍ അറിയപ്പെടുക. വാര്‍ത്ത തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ ടൂളിനെ വലിയ മാധ്യമ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് ഗൂഗിള്‍ എത്തിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം വാര്‍ത്ത എഴുതാന്‍ എ.ഐ ഉപകരണങ്ങള്‍ എത്തുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.എഐ ജോലികള്‍ ഏറ്റെടുക്കുന്നതും തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും സംബന്ധിച്ച് പല പ്രസിദ്ധീകരണങ്ങളും ആശങ്കകള്‍ ഉയര്‍ത്തുന്ന സമയത്താണ് ഈ വാര്‍ത്ത വരുന്നത്.
ആഗോള വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ്, കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ന്യൂസ് റൂം എഐ കയ്യടക്കിയാല്‍ ജോലി പോകുമോയെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്.
Content Highlights:google working on ai tool that can write news,details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."