മണിപ്പൂരില്‍ ബി.ജെ.പി എം.എല്‍.എയുടെ സുരക്ഷാ ജീവനക്കാരന്‍ കുക്കി യുവാവിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ചു
ഇംഫാല്‍: മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എയായ ശാന്തികുമാറിന്റെ സുരക്ഷാ ജീവനക്കാരനായ മെരമ്പം റൊമേഷ് മംഗങ് കുക്കി ഗ്രോത്ര യുവാവായ ഡേവിഡ് തേക്കിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.
തേക്കിന്റെ അറുത്ത തലയുമായി നില്‍ക്കുന്ന റൊമേഷ് മംഗങ്ങിന്റെ ചിത്രത്തിന് വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.
ഇതിനൊപ്പം ബിഷ്ണുപൂര്‍ ജില്ലയിലെ ഒരു ജനവാസകേന്ദ്രത്തില്‍ മുളവടികള്‍ കൊണ്ട് നിര്‍മ്മിച്ച ഭിത്തിയില്‍ കുക്കി യുവാവിന്റെ വെട്ടിയെടുത്ത തല സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജൂലൈ രണ്ടിന് കുക്കികള്‍ക്ക് നേരെ മെയ്തി തീവ്ര ഗ്രൂപ്പുകള്‍ നടത്തിയ അക്രമങ്ങളിലാണ് ഡേവിഡ് തേക്ക് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Manipur: #BJP MLA's #securityguard accused of beheading Kuki man #DavidThiek
— India Today NE (@IndiaTodayNE) July 20, 2023
https://t.co/3zmIXjuRKS
അതേസമയം മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പുറത്ത് വന്ന ഈ സംഭവം മണിപ്പൂരിലെ കലാപത്തിന് ഇനിയും ശക്തി പകരുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
Content Highlights:bjps legislature security guard accused of murdering kuki man david thiek
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."