HOME
DETAILS

ഉമ്മൻ ചാണ്ടി ബാക്കിവയ്ക്കുന്നത്

  
backup
July 21 2023 | 18:07 PM

todays-article-for-oommen-chandy

എൻ.പി െചക്കുട്ടി

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വികാരനിർഭര യാത്രയയപ്പാണ് ഉമ്മൻ ചാണ്ടിക്ക് ഇന്നാട്ടിലെ ജനങ്ങൾ നൽകിയത്. ബംഗളൂരു മുതൽ പുതുപ്പള്ളിവരെ രണ്ടു പകലും രണ്ടു രാത്രിയും നീണ്ടുനിന്ന ഈ വിടവാങ്ങലിൽ പതിനായിരങ്ങൾ പകലന്തിയോളം കാത്തിരുന്നാണ് തങ്ങളുടെ പ്രിയനേതാവിനെ ഒരുനോക്കു കണ്ടത്. അവരുടെ വികാരപ്രകടനങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്നതാണ്. പലർക്കും അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടായിരുന്നത് വ്യക്തിപരമായ കരുതലിന്റെയും സ്നേഹത്തിന്റെയും ഓർമകളാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം അത്തരം കഥകൾ പലർക്കും പറയാനുണ്ട്.


ജനങ്ങളുമായുള്ള സമ്പർക്കമാണ് ഏതു രാഷ്ട്രീയനേതാവിന്റെയും യഥാർഥ മൂലധനം. ഉമ്മൻ ചാണ്ടിയെ സംബന്ധിച്ച് ജനകീയ ബന്ധങ്ങളിൽ അദ്ദേഹം എത്രമാത്രം സമ്പന്നനായിരുന്നു എന്ന് വെളിപ്പെടുത്തിയ സന്ദർഭമാണ് അന്ത്യയാത്രയിലെ ദൃശ്യങ്ങൾ. ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തന രീതിയും ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമീപനവും അറിയുന്ന ആർക്കും അതിൽ അത്ഭുതം തോന്നുകയുമില്ല. ജനങ്ങളാണ് തന്റെ പാഠശാല എന്നാണ് ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞിട്ടുള്ളത്. അതിനാൽ അദ്ദേഹം സ്വന്തം വീടിന്റെ വാതിലുകളും അധികാരത്തിന്റെ വാതായനങ്ങളും സാധാരണ ജനങ്ങൾക്ക് സ്വച്ഛന്ദം കടന്നുവരാനായി തുറന്നിട്ടു. ജനങ്ങളാണ് പരമാധികാരികൾ എന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കൽപമാണ്. അത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തിയ നേതാവാണ് കടന്നുപോയത്. അത്തരം മാതൃകകൾ നമ്മുടെ പൊതുജീവിതത്തിൽ അധികമില്ല എന്നതും ഒരു സത്യംതന്നെ.


എന്നാൽ എന്താണ് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കി നിർത്തുന്ന ഘടകം എന്നാലോചിക്കുന്നത് ഇത്തരുണത്തിൽ പ്രയോജനപ്രദമാണ്. മുഖ്യമന്ത്രിയായിരിക്കെ ‘അതിവേഗം ബഹുദൂരം’ എന്ന പേരിൽ ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി വെറുമൊരു പാഴ്‌വേല എന്നു വിമർശിക്കപ്പെടുകയുണ്ടായി. ഒരു വില്ലേജ് ഓഫിസറോ താസിൽദാരോ നടത്തേണ്ട കാര്യങ്ങൾ നടപ്പാക്കാൻ എന്തിനു മുഖ്യമന്ത്രി നേരിട്ടിറങ്ങണം എന്നാണ് ഉന്നയിക്കപ്പെട്ട ചോദ്യം. അതിനുള്ള ഉത്തരവും അതിലുണ്ട്. വില്ലേജ് ഓഫിസറും താസിൽദാരും മറ്റു അധികാരികളും അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോൾ ജനത്തിനു മുന്നിൽ എന്താണൊരു പരിഹാരമാർഗം? സമീപകാലത്തെ നമ്മുടെ പല അനുഭവങ്ങളും കാണിക്കുന്നത് അത്തരം സന്ദർഭങ്ങളിൽ ആത്മഹത്യ മാത്രമാണ് പലർക്കും പോംവഴി എന്നാണ്.

അത്തരം നിരവധി സംഭവങ്ങൾ നമ്മുടെ മാധ്യമങ്ങളിൽ സമീപകാലത്തു വരികയും ചെയ്തിട്ടുണ്ട്.
സർക്കാർ സംവിധാനത്തിന്റെ ചുവപ്പുനാട അഴിച്ചുമാറ്റി അധികാര പ്രയോഗത്തെ എങ്ങനെ ജനകീയവും ജനാഭിമുഖവുമാക്കി മാറ്റാം എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഉമ്മൻ ചാണ്ടിയുടെ ജനസസമ്പർക്ക പരിപാടി നമ്മുടെ മുന്നിൽ വരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ജനവികാരം മാനിക്കുന്നില്ലെങ്കിൽ അവരെ അതിനു നിർബന്ധിക്കാൻ അത്തരം വഴികൾ മാത്രമേ മുന്നിലുള്ളൂ. ജനകീയ അദാലത്തുകൾ ഇന്ന് അധികാരത്തിന്റെ വിവിധ മേഖലകളിൽ അംഗീകൃതമായ സംവിധാനമായി മാറിയിട്ടുണ്ട്. അതിനെ അതിവിപുലമായ ഒരു തലത്തിലേക്കു കൊണ്ടുപോയി എന്നതാണ് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കിയത്.


ഇത് ചെറിയ കാര്യമല്ല. ജനാധിപത്യത്തിന്റെ ജനകീയ പ്രയോഗരീതിയിലൂടെ അദ്ദേഹം ഭരണനിർവഹണ രംഗത്തു പുതിയ കാഴ്ചപ്പാടുതന്നെ അവതരിപ്പിക്കുകയായിരുന്നു. കൊളോണിയൽ ഭരണത്തിലും രാജഭരണത്തിലും ജനങ്ങൾ അധികാര സംവിധാനത്തിന്റെ ഏറ്റവും താഴെപടിയിലായിരുന്നു. ജനങ്ങൾ അന്ന് പ്രജകൾ മാത്രം. അവർക്ക് അധികാരികളുടെ മുന്നിൽ താണുതൊഴുതുനിന്ന് അഭ്യർഥനകൾ നടത്താനുള്ള അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജനാധിപത്യ ഭരണത്തിലും പ്രായോഗികമായി പിന്തുടരപ്പെട്ടതു കൊളോണിയൽ ഭരണനിർവഹണ രീതികൾ തന്നെയാണ്. അതിനെ ജനങ്ങളുടെ കണ്മുന്നിൽവച്ച് അടിച്ചുടക്കുന്നതിലൂടെ ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് പുതിയൊരു ഭരണമാതൃക കാണിച്ചു കൊടുക്കുകയായിരുന്നു. തങ്ങളുടെ പരമാധികാരം സംബന്ധിച്ച പ്രായോഗികപാഠങ്ങളാണ് അന്നദ്ദേഹം ജനങ്ങൾക്ക് നൽകിയത്. അതിനെ എതിർക്കുകയും പുച്ഛിക്കുകയും ചെയ്തവർ യഥാർഥത്തിൽ തങ്ങളുടെ ഫ്യൂഡൽ-കൊളോണിയൽ മനോഗതിയെ മാത്രമാണ് വെളിപ്പെടുത്തിയത്.


രണ്ടാമത്തെ ഘടകം, ഉമ്മൻ ചാണ്ടി ഈ പ്രക്രിയയിൽ ജനങ്ങളിൽനിന്ന് ഭരണനിർവഹണം സംബന്ധിച്ച ഒരുപാടു പാഠങ്ങൾ സ്വായത്തമാക്കി എന്നതാണ്. ഒരുവശത്തു അദ്ദേഹം ജനങ്ങൾക്ക് തങ്ങളുടെ സുപ്രധാനമായ ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച പാഠങ്ങൾ നൽകിയപ്പോൾ മറുവശത്ത് അദ്ദേഹം ഭരണകൂടം ഏതൊക്കെ സങ്കീർണമായ തലങ്ങളിലാണ് ജനവിരുദ്ധമായി പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തുകയുമായിരുന്നു. അതിനുള്ള കാരണം നമ്മുടെ ഭരണനിർവഹണ സംവിധാനങ്ങൾ ജനാധിപത്യ ഭരണകാലത്തോ ജനതാൽപര്യത്തെ മുൻനിർത്തിയോ രൂപകൽപന ചെയ്യപ്പെട്ടവയല്ല എന്നതാണ്. ഭരണകൂടവും അതിന്റെ വിവിധ ഘടകങ്ങളും ജനങ്ങളെ എങ്ങനെ അടിച്ചമർത്താമെന്ന മുൻകാല കാഴ്ചപ്പാടിൽനിന്ന് ഉയർന്നുവന്നതാണ്.

ഇന്ത്യയിൽ ഭരണനിർവഹണം സംബന്ധിച്ച ചട്ടക്കൂട് ആവിഷ്കരിക്കപ്പെട്ടത് ഇംഗ്ലീഷ് കമ്പനി ഭരണകാലത്താണ്. 1835ൽ മെക്കാളെ പ്രഭുവാണ് കൊളോണിയൽ ഭരണസംവിധാനത്തിന്റെ അടിസ്ഥാനശില പാകിയത്. ഇന്ത്യയിലെ മധ്യവർഗത്തെ ഉപയോഗിച്ച് ഇന്ത്യയെ അടിമയാക്കി നിലനിർത്തുന്ന സംവിധാനമാണ് അദ്ദേഹം ആസൂത്രണം ചെയ്തത്. ഇന്ത്യയെപ്പോലുള്ള അതിവിപുല പ്രദേശത്തേയും അവിടെയുള്ള കോടിക്കണക്കിനു ജനങ്ങളെയും കൊളോണിയൽ ഭരണത്തിന്റെ നുകക്കീഴിൽ ഒതുക്കിനിർത്താൻ ഇന്നാട്ടിലെ മധ്യവർഗത്തിന്റെ സഹായം അനിവാര്യമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അങ്ങനെയാണ് കൊളോണിയൽ ഭരണകൂടത്തിന്റെ ഉരുക്കുചട്ടയായി ഇന്ത്യൻ സിവിൽ സർവിസ് രൂപപ്പെടുന്നത്.


1947ൽ ഭരണനേതൃത്വം മാറിയെങ്കിലും പഴയ ഇരുമ്പുചട്ടക്കൂട് മാറാതെ നിലനിന്നു. അതിനെ തകർക്കാനുള്ള നീക്കങ്ങൾ യഥാർഥത്തിൽ ആരംഭിക്കുന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷമാണ്. ജനാധിപത്യ ഭരണകൂടം എങ്ങനെ ജനവിരുദ്ധമാകാം എന്നതിനുള്ള അനുഭവപാഠമായിരുന്നു അടിയന്തരാവസ്ഥ. ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം ചെറുതാണെന്ന് അത് ഇന്ത്യൻ ജനതയെ ബോധ്യപ്പെടുത്തി. അതിനാൽ ജനാധിപത്യം പുലരണമെങ്കിൽ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ആഭ്യന്തര ജനാധിപത്യം പുലരണം എന്ന സന്ദേശമാണ് അതു നൽകിയത്. അന്നത്തെ കോൺഗ്രസിൽ ചുരുക്കം പേർ മാത്രമാണ് അതിന്റെ വെളിച്ചത്തിൽ തങ്ങളുടെ നിലപാടുകൾ രൂപീകരിച്ചത്. പിന്നീട് കോൺഗ്രസിൽ നിന്ന് വിട്ടുപോയ ചന്ദ്രശേഖർ, മോഹൻ ധാരിയ, കൃഷ്ണകാന്ത് തുടങ്ങിയ നേതാക്കൾ ദേശീയതലത്തിൽ അത്തരമൊരു നിലപാടെടുത്തപ്പോൾ കേരളത്തിൽ എ.കെ ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി, വി.എം സുധീരൻ തുടങ്ങിയവരാണ് ആ നിലയിൽ ചിന്തിച്ചത്.

അന്ന് ഗുവാഹത്തി എ.ഐ.സി.സി സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ ആന്റണി ചെയ്ത പ്രസംഗം വമ്പിച്ച പ്രകമ്പനമാണ് സൃഷ്ടിച്ചത്. സഞ്ജയ് ഗാന്ധിയുടെ വിക്രിയകളെ അദ്ദേഹം പരസ്യമായി വിമർശിച്ചു. എന്നാൽ അത് ആന്റണിയുടെ മാത്രം വികാരമായിരുന്നില്ല. പിൽക്കാലത്തു ആന്റണിഗ്രൂപ്പ് എന്ന് അറിയപ്പെട്ട രാഷ്‌ട്രീയവിഭാഗത്തിന്റെ ആരംഭമാണത്. പാർട്ടിയിലെ ഇന്ദിരാഭക്തർ കരുണാകരന്റെ കീഴിൽ ഐ ഗ്രൂപ്പ് എന്നപേരിലും സംഘടിച്ചു.
1977 തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ കീഴിൽ കോൺഗ്രസ് രാജ്യമെങ്ങും തോറ്റമ്പിയപ്പോൾ കേരളത്തിൽ വൻവിജയമാണ് നേടിയത്. അതിനു കാരണമായത്, ഉമ്മൻ ചാണ്ടിയടക്കമുള്ള യുവനേതാക്കൾ സ്വീകരിച്ച ശക്തമായ ജനാധിപത്യാനുകൂല നിലപാടാണ്. പിന്നീട് കോൺഗ്രസ് പലേടത്തും തിരിച്ചുവന്നു. പക്ഷേ ഒരിടത്തും കേരളത്തിലെപ്പോലെ ശക്തമായ ഒരു സംഘടനാ സംവിധാനം നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഓരോ സംസ്ഥാനത്തും അതതു നാട്ടിലെ രാഷ്ട്രീയപ്രമുഖരുടെ കുടക്കീഴിൽ ഒരു ഫെഡറൽ സംവിധാനമായാണ് കോൺഗ്രസ് പിന്നീട് പ്രവർത്തിച്ചത്.

പാർട്ടിയുടെ ഒരേയൊരു ചിന്ത ഹൈക്കമാൻഡിനെ ആരും ചോദ്യംചെയ്യാതെ കഴിക്കുക എന്നതു മാത്രമായി. അതിന്റെ ദുരന്തഫലമാണ് ഇന്നും കോൺഗ്രസ് പാർട്ടി അനുഭവിക്കുന്നത്. കാരണം ശക്തമായ രാഷ്ട്രീയ നിലപാടുകൾക്ക് പകരം ഹൈക്കമാൻ്റിനോട് - അഥവാ നെഹ്‌റു കുടുംബത്തോട് - ഉള്ള വിധേയത്വം മാത്രമായി പാർട്ടിയിലെ ഉയർച്ചയ്ക്കും ശ്രേയസിനുമുള്ള മുഖ്യ മാനദണ്ഡങ്ങൾ. ഇന്നും ഒരു പരിധിവരെ അതങ്ങനെ തന്നെ.


ഉമ്മൻ ചാണ്ടിയുടെ സവിശേഷത പാർട്ടിയിലും രാജ്യത്തും കുടുംബാധിപത്യത്തോട് അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല എന്നതാണ്. അതിനാൽ കേരളത്തിനപ്പുറം പാർട്ടിയിൽ അദ്ദേഹത്തിനു കാര്യമായ സ്വാധീനം ഉണ്ടാക്കാനും കഴിഞ്ഞില്ല. മുഖ്യമന്ത്രിപദം വിട്ടശേഷം അദ്ദേഹം എ.ഐ.സി.സി ജനറൽസെക്രട്ടറി പദവിയിൽ ഇരുന്നപ്പോഴും കേന്ദ്രനേതൃത്വവുമായി മഞ്ഞുരുക്കം ഉണ്ടായില്ല. എന്നാൽ പാർട്ടിയെ കേരളത്തിൽ പിടിച്ചുനിർത്തിയത് ഉമ്മൻ ചാണ്ടിയുടെ ധിക്കാരമായിരുന്നു.

അമേത്തിയിൽനിന്ന് അഭയം തേടിവന്ന രാഹുൽഗാന്ധിയ്ക്ക് തണലായതും അതേ ധിക്കാരം തന്നെ എന്നത് ചരിത്രത്തിലെ ഒരു വിരോധാഭാസം. ഏതായാലും അദ്ദേഹം അന്തരിച്ച വേളയിൽ ബംഗളൂരു നഗരത്തിൽ സോണിയയും രാഹുലും ഉണ്ടായിരുന്നു. അവിടെയും പിന്നീട് പുതുപ്പള്ളിയിലും എത്തി ഗാന്ധികുടുംബം ഉമ്മൻ ചാണ്ടിയോടുള്ള കടപ്പാട് ഓർമിച്ചു എന്നത് അവരുടെ മഹത്വം.

Content Highlights:Today's Article For Oommen Chandy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago