കുടിയേറ്റ നിയന്ത്രണം; ഇനി മുതല്‍ ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യു.കെ വിസ കിട്ടാന്‍ പാടുപെടും
കുടിയേറ്റ നിയന്ത്രണം; ഇനി മുതല്‍ ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യു.കെ വിസ കിട്ടാന്‍ പാടുപെടും
ലണ്ടന്‍: കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് അഞ്ച് രാജ്യങ്ങള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, ടിമോര്‍-ലെസ്‌റ്റെ, വനൗത് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ നടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യു.കെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുടിയേറ്റം, അതിര്‍ത്തി സുരക്ഷാ കാരണങ്ങള്‍ എന്നിവ കണക്കിലെടുത്താണ് നിയന്ത്രണം. ഇവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.
നമീബിയ, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നും സന്ദര്‍ശക വിസയില്‍ യു.കെയിലെത്തി അഭയാര്‍ത്ഥികളായി സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യാപകമായതായാണ് യു.കെ സര്‍ക്കാരിന്റെ കണ്ടെത്തല്‍. ക്രിമിനല്‍ കേസുകൡലടക്കം പ്രതിചേര്‍ക്കപ്പെട്ടവരും, രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായവരും യു.കെയിലെത്തി പൗരത്വം നേടുന്നതായും ആരോപണമുണ്ട്. ഇക്കാരണത്താലാണ് അഞ്ച് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഹോം സെക്രട്ടറി സുവല്ല ബ്രോവര്‍മാന്‍ പറഞ്ഞു. അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും അഞ്ചുരാഷ്ട്രങ്ങളുമായും തുടര്‍ന്നും യു,കെ സഹകരിക്കുമെന്നും ബന്ധം വഷളായതായി കണക്കാക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."