എന്താണ് പേഴ്‌സണല്‍ വിസിറ്റ് വിസ? പുതിയ നിയമം നടപ്പിലാക്കി സൗദി
എന്താണ് പേഴ്‌സണല്‍ വിസിറ്റ് വിസ? പുതിയ നിയമം നടപ്പിലാക്കി സൗദി
സൗദി പൗരന്‍മാര്‍ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ ഉംറക്കായി രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി കൊടുത്ത് ഹജ്ജ് മന്ത്രാലയം ഉത്തരവിറക്കി. സ്വകാര്യ സന്ദര്‍ശക വിസ (PERSONAL VISIT VISA) എന്ന പുതിയ മാര്‍ഗം ഉപയോഗിച്ചാണ് പൗരന്‍മാര്‍ക്ക് മറ്റുരാജ്യങ്ങളിലുള്ള തങ്ങളുടെ സുഹൃത്തുക്കളെ രാജ്യത്തേക്ക് കൊണ്ട് വരാന്‍ അവസരമൊരുക്കുന്നത്. വ്യാഴാഴ്ച്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് പുതിയ വിസ സമ്പ്രദായം നടപ്പില്‍ വരുത്തിയിരിക്കുന്നത്.
പ്രാധാനമായും നാല് ഗുണങ്ങളാണ് പുതിയ വിസ സമ്പ്രദായം കൊണ്ട് നടപ്പിലാകുന്നത്. ഒന്നോ അതിലധികമോ യാത്രകള്‍ക്കുള്ള സൗകര്യമൊരുക്കുന്നതാണ് അതില്‍ പ്രധാനം. ഉംറ ചെയ്യുന്നതോടൊപ്പം സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവസരമുണ്ട്. രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശക്കാനും സൗദിയിലെ എല്ലാ നഗരങ്ങളിലും, പ്രവിശ്യകളിലും യാത്ര ചെയ്യാനും സാധിക്കും. ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുകയാണ് സൗദി സര്‍ക്കാര്‍.
സ്വകാര്യ സന്ദര്‍ശക വിസ പ്രധാനമായും രണ്ട് തരത്തിലാണ് അനുവദിക്കുന്നത്. വണ്‍ ട്രിപ്പ് പേഴ്‌സണല്‍ വിസയും, മള്‍ട്ടി ട്രിപ്പ് പേഴ്‌സണല്‍ വിസയും. വണ്‍ ട്രിപ്പ് പേഴ്‌സണല്‍ വിസക്ക് 90 ദിവസമാണ് കാലാവധിയുള്ളതെങ്കില്‍ മള്‍ട്ടി ട്രിപ്പ് വിസയിലൂടെ 365 ദിവസത്തിന്റെ കാലാവധി ലഭിക്കും. ഇതില്‍ 90 ദിവസം സുഹൃത്തുക്കളെ സൗദിയില്‍ താമസിപ്പിക്കാനുള്ള അനുമതിയാണ് പൗരന്‍മാര്‍ക്ക് ലഭിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോം വഴി സ്വകാര്യ സന്ദര്‍ശക വിസക്കായി അപേക്ഷ സമര്‍പ്പിക്കാം. വരും നാളുകളില്‍ വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."