HOME
DETAILS
MAL
പിഴ ഈടാക്കിയത് ഇന്റിക്കേറ്ററില്‍ ഇല വീണതിനോ? സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്
backup
July 22 2023 | 13:07 PM
പിഴ ഈടാക്കിയത് ഇന്റിക്കേറ്ററില്‍ ഇല വീണതിനോ? സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്
സ്കൂട്ടറിന്റെ ഇന്റിക്കേറ്ററില്‍ ഇല വീണതിനെ തുടര്‍ന്ന് പിഴ ഈടാക്കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വിശദീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ പിന്‍വശത്തെ രജിസ്ട്രേഷന് മാര്‍ക്ക് കാണാനാവാത്ത വിധം മാഞ്ഞ് പോയതിനാലാണ് പിഴ ഈടാക്കിയതെന്നാണ് വിശദീകരണം.
ഏതെങ്കിലും അടയാളം കാണാനാവാതെ മാഞ്ഞുപോയതിനുള്ള പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് 250 രൂപ പിഴ ഈടാക്കിയത്. രജിസ്ട്രേഷന് മാര്‍ക്ക് വ്യക്തമല്ലെന്ന് നോട്ടീസില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. കാര്യം മനസ്സിലായില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കണം... അതല്ലേ അതിന്റെ ശരി?...എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ സഹിതം എംവിഡി വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."