ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടന് വിനായകന്റെ ഫോണ്‍ പൊലിസ് പിടിച്ചെടുത്തു
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടന് വിനായകന്റെ ഫോണ്‍ പൊലിസ് പിടിച്ചെടുത്തു
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന് വിനായകനെ പൊലിസ് ചോദ്യം ചെയതു. വിനായകന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഫെയ്സ്ബുക്ക് ലൈവ് നടത്തിയതെന്ന് വിനായകന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഫ്ലാറ്റ് ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായി നല്കിയ പരാതി പിന്‍വലിക്കുന്നതായി വിനായകന് പൊലീസിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകന് ഫെയ്സ്ബുക്ക് ലൈവില്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ 3 ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് വിനായകനെ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."