ഇന്‍ഡിഗോ ചെയ്തത് തെറ്റ്; അത് കമ്പനി സമ്മതിക്കണം; ഇ.പി.ജയരാജന്‍
തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍. വിമാനത്തിനുള്ളില്‍ അക്രമം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കാലം ഇന്‍ഡിയോ തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ഇന്‍ഡിഗോ ചെയ്തത് ഗുരുതര തെറ്റാണ്. അത് സമ്മതിക്കണം. മാപ്പ് പറയിക്കല്‍ ഫ്യൂഡല്‍ സമ്പ്രദായമാണെന്നതിനാല്‍ അതിന് നിര്‍ബന്ധിക്കുന്നില്ല. പക്ഷേ പറ്റിയ തെറ്റ് ഇന്റിഗോ സമ്മതിക്കണമെന്നും ഇപി ആവശ്യപ്പെട്ടു.
വിമാനത്തിലെ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇപി ജയരാജന്റെ തുറന്ന് പറച്ചില്‍. വിമാനത്തില്‍ നടന്ന അസാധാരണ പ്രതിഷേധങ്ങളുടെ പേരിലാണ് ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കും അവരെ കയ്യേറ്റം ചെയ്‌തെന്ന കണ്ടെത്തലില്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.
ഇതോടെയാണ് ഇന്‍ഡിയില്‍ കയറില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചത്. മൂന്നാഴ്ച വിലക്ക് കഴിഞ്ഞെങ്കിലും ഇപി പിന്നെ ഇന്‍ഡ!ിഗോയില്‍ കയറിയിട്ടില്ല. അതിന് ശേഷം ട്രെയിനിലാണ് കണ്ണൂരിലേക്കുള്ള യാത്രകള്‍ നടത്തിയിട്ടുള്ളത്.
Content Highlights:E.P Jayarajan about indigo issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."