ഡെന്മാർക്കിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ കുവൈറ്റ് അപലപിച്ചു
കുവൈറ്റ് സിറ്റി: ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ഒരു കൂട്ടം തീവ്രവാദികൾ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തിൽ കുവൈറ്റ് ഭരണകൂടം ശക്തമായി അപലപിക്കുകയും പ്രധിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുന്ന ഈ പ്രകോപനപരമായ നടപടി തീർത്തും അപലപനീയമാണ്.
ഇത്തരം വിധ്വേഷ പ്രചാരണങ്ങളുടെ പിന്നിലെ അടിസ്ഥാന കാരണങ്ങളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഡെൻമാർക് ഭരണകൂടം ഏറ്റെടുക്കണമെന്ന് കുവൈറ്റ് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു. മുസ്ലീം സമൂഹത്തിന്റെ പവിത്രമായ ചിഹ്നങ്ങളെ അനാദരരിക്കുന്ന പ്രവണതകൾ തടയാൻ ആവശ്യമായ നിയമങ്ങൾ കർശനമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താൻ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കുവൈറ്റ് ഭരണകൂടം ആവശ്യപ്പെട്ടു.
മതവിദ്വേഷത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ അടുത്ത കാലത്തേ പ്രമേയം ഉൾപ്പെടെ, പ്രസക്തമായ അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കുന്നതിന് വേണ്ടി വാദിക്കുന്ന, മതങ്ങൾക്കെതിരായ അവഹേളനം ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണങ്ങളും നിയമങ്ങളും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത അത് ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിലൂടെ, വൈവിധ്യമാർന്ന മതവിശ്വാസങ്ങൾക്കിടയിൽ ബഹുമാനവും ധാരണയും ഐക്യവും നിലനിൽക്കുന്ന ഒരു ലോകത്തെ നമുക്ക് വളർത്തിയെടുക്കാൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."