HOME
DETAILS

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; മലപ്പുറത്തെ പ്രതിസന്ധി തുടരുന്നു

  
backup
July 23 2023 | 13:07 PM

malapuram-seat-sencond-supplimentary-allotment-n

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു; മലപ്പുറത്തെ പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇത്തവണയും മലപ്പുറത്തെ പ്രതിസന്ധിക്ക് കുറവില്ല. മലപ്പുറത്ത് സീറ്റ് ലഭിക്കാതെ 8,338 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. അപേക്ഷ നല്‍കിയ 9,707 പേരില്‍ 1932 പേര്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. മലപ്പുറത്ത് ഇനി ഒഴിവുള്ളത് 23 സീറ്റുകള്‍ മാത്രമാണ്.

രണ്ടാം സപ്ലി. അലോട്ട്‌മെന്റില്‍ 6,791 കുട്ടികള്‍ക്കാണ് ആകെ സീറ്റുള്ളത്. മലബാറില്‍ പരീക്ഷ പാസായിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പുറത്തു നില്‍ക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

മലബാറില്‍ മാത്രം ഇത്തവണ 2,25,702 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സീറ്റുകള്‍ 2,01,885 മാത്രമാണ്. സര്‍ക്കാര്‍ പ്രഖ്യാപനം പോലെ എല്ലാ സ്‌കൂളുകളിലും 30 ശതമാനം സീറ്റ് വര്‍ധനവ് നടപ്പാക്കിയാല്‍ 30,282 സീറ്റുകള്‍ ആവശ്യത്തിലധികം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികളുടെ എണ്ണം കൂടി കൂട്ടുകയാണെങ്കില്‍ ഈ സീറ്റുകള്‍ തികയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago