ലൈഫൈക്ക് വൈഫൈയേക്കാള്‍ വേഗമോ?….അറിയാം ലൈഫൈയെ കുറിച്ച്
ലൈഫൈക്ക് വൈഫൈയേക്കാള്‍ വേഗമോ?….അറിയാം ലൈഫൈയെ കുറിച്ച്
മാറിമറിയുന്ന ടെക്നോളജികളുടെ കാലത്ത് ആലോചനകളെ വകഞ്ഞുമാറ്റിയുള്ള അപ്ഡേഷനുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിന്തിക്കുംമുന്പെ സോഫ്റ്റ് വെയറുകളായും മെഷിനുകളായും നമുക്ക് മുന്പില് എത്തുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ഒരു മാറ്റമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. പലസമയങ്ങളിലായി ഇന്‍ര്‍നെറ്റ് ലഭ്യതക്ക് വേണ്ടി വൈഫൈ ഉപയോഗിക്കുന്നവരാണ് നമ്മള്. ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ഇപ്പോള്‍ പുതിയ ടെക്നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ ഇന്റര്‍നെറ്റും ഡേറ്റയും കൈമാറുന്നതിനും ഉപയോഗിക്കാന്‍ കഴിയും.
വൈഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജീനിയേഴ്സ് അംഗീകാരം നല്‍കിയിട്ടുണ്ട്. വെളിച്ചത്തിനൊപ്പം ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. എന്നാല്‍ നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേര്‍ന്നിട്ടാണ് ലൈഫൈ പ്രവര്‍ത്തിക്കുക.
802.11bb വിവരക്കൈമാറ്റത്തിന് 8001000 എന്‍എം ശ്രേണിയിലുള്ള ഇന്‍ഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്. വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോള്‍ പ്രകാശം വഴി വിവരക്കൈമാറ്റം നടത്താന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ലൈഫൈയില്‍ ഉപയോഗിച്ചിരിക്കുന്നത്. 10 എംബിപിഎസ് മുതല്‍ 9.8 എംബിപിഎസ് വരെ വേഗത്തില്‍ ആശയവിനിമയം നടത്താം.
സാധാരണ ബള്‍ബുകളില്‍ ലൈഫൈ ചിപ്പ് ഘടിപ്പിച്ച് അവയെ ലൈഫൈ ബള്‍ബുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് നമ്മുക്ക് കാണാന്‍ കഴിയാത്തത്ര വേഗത്തില്‍ മിന്നും. ഇത് വഴിയാണ് ഡേറ്റ കൈമാറ്റ പ്രവര്‍ത്തനം നടക്കുക. ഇത് വൈഫേയേക്കാള്‍ വേഗത്തിലായിരിക്കും. 2012ലാണ് ലൈഫൈ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."